KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി ദേശീയ പാതയിൽ ലോറിയിൽ നിന്നും കൂറ്റൻ ഇരുമ്പ് റോൾ താഴേക്ക് വീണു

കൊയിലാണ്ടി: ദേശീയ പാതയിൽ ലോറിയിൽ കൊണ്ടുപോവുകയായിരുന്ന 25 ടണ്ണോളം ഭാരമുള്ള ഇരുമ്പ് റോൾ കൊയിലാണ്ടി ടാക്സി സ്റ്റാൻ്റി സ്റ്റാൻ്റിന് മുമ്പിലേക്ക്  തെറിച്ച് വീണു. വൻ ദുരന്തം ഒഴിവായി. കൊയിലാണ്ടി താലൂക്ക് ആശുപത്രിക്ക് മുൻവശം ഇന്നു രാവിലെ 7.30 ഓടെയായിരുന്നു. സീബ്രാ ലൈൻ ക്രോസിംഗിൽ വെച്ച് അപകടം ഉണ്ടായത്.

ക്രോസിംഗിലൂടെ കാൽ നടയാത്രക്കാർ പോകവെ  ബ്രേക്ക് ചെയ്ത് നിർത്താൻ ശ്രമിച്ചപ്പോൾ ലോറിയുടെ സൈഡ് ബോഡി മുറിഞ്ഞ് ഇരുമ്പ് റോൾ റോഡിലേക്ക് പതിക്കുകയായിരുന്നു. ഈ സമയം സമീപത്ത് ആരും ഇല്ലാത്തതിനാൽ വൻ ദുരന്തമാണ് ഒഴിവായത്. വാഹനങ്ങളുടെ ബോഡി നിർമ്മാണത്തിനും മറ്റ് വിവിധ ആവശ്യങ്ങൾക്കും ഉപയോഗിക്കുന്ന ഇരുമ്പ് ഷീറ്റ് എസ്സാർ സ്റ്റീൽ കമ്പനിയുടെ ഏറണാകുളം ഗോഡൗണിലെക്ക് കൊണ്ടുപോവുകയായിരുന്നു. അപകടത്തെ തുടർന്ന് അൽപനേരം ഗതാഗതം തടസ്സപ്പെട്ടു.

കൊയിലാണ്ടി പോലീസും, ഫയർഫോഴ്‌സ് യൂണിറ്റും സ്ഥലത്തെത്തി. ഹൈഡ്രോളിക് കട്ടർ ഉപയോഗിച്ച് ലോറിയുടെ മുകളിലെ ബെൽറ്റ് മുറിച്ചു മാറ്റിയാണ് റോഡിൽ നിന്ന് ലോറി നീക്കിയത്. കൊയിലാണ്ടി ഫയർ യൂണിറ്റിലെ ഫയർ സ്റ്റേഷൻ മാസ്റ്റർ പി. കെ. ബാബുവിൻ്റെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത്. 

Advertisements

Leave a Reply

Your email address will not be published. Required fields are marked *