KOYILANDY DIARY

The Perfect News Portal

താഴത്തയിൽ ക്ഷേത്രം ലോക്ക് ഡൗൺ ദിനത്തിൽ സൗജന്യ ഭക്ഷ്യധാന്യ കിറ്റ് വിതരണം ചെയ്തു

കൊയിലാണ്ടി. കുറുവങ്ങാട് ലോക്ക് ഡൗൺ ദിനത്തിൽ സൗജന്യ ഭക്ഷ്യധാന്യ കിറ്റ് വിതരണം ചെയ്ത് താഴത്തയിൽ ക്ഷേത്രം. കൊയിലാണ്ടി കുറുവങ്ങാട് താഴത്തയിൽ ഭദ്രകാളി കണ്ടത്ത് രാമൻ ക്ഷേത്രത്തിൽ ക്ഷേത്രം ഭരണ സമിതിയുടെ നേതൃത്വത്തിൽ ക്ഷേത്ര പ്രദേശത്തുള്ള 250ഓളം കുടുംബങ്ങൾക്ക് ലോക്ക് ഡൗണിൻ്റെ പാശ്ച്ചാത്തലത്തിൽ സൗജന്യ കിറ്റ് വിതരണം ചെയ്തു കൊവിഡ് 19 എന്ന മഹാമാരിയുടെ പശ്ചാത്തലത്തിൽ ക്ഷേത്ര മഹോത്സവം വെറും ചടങ്ങ് മാത്രക്കി ചുരുക്കിയിരുന്നു.

ആദ്യ കിറ്റ് വിതരണം ക്ഷേത്ര രക്ഷാധികാരി രാഘവൻ നിർവഹിച്ചു. ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ്‌ നിഖിൽ രാജ് പി ടി, സെക്രട്ടറി ദാസൻ കെ സി, ട്രഷറർ നിധീഷ് എം, മറ്റു കമ്മിറ്റി അംഗങ്ങൾ വനിതാ കമ്മിറ്റി അംഗങ്ങൾ തുടങ്ങിയവർ കിറ്റ് വിതരണത്തിൽ പങ്കാളികളായി.

Leave a Reply

Your email address will not be published. Required fields are marked *