KOYILANDY DIARY

The Perfect News Portal

താലൂക്ക്തതല രാമായണ പ്രശ്നോത്തരി മത്സരം സംഘടിപ്പിച്ചു

കൊയിലാണ്ടി: രാമായണ മാസാചരണത്തിന്റെ ഭാഗമായി കൊരയങ്ങാട് തെരു മഹാഗണപതി ഭഗവതി ക്ഷേത്ര കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ താലൂക്ക്തതല രാമായണ പ്രശ്നോത്തരി മത്സരം സംഘടിപ്പിച്ചു. ശശി കമ്മട്ടേരി പ്രശ്നോത്തരി അവതരിപ്പിച്ചു. എൽ.പി.യു.പി. ഹൈസ്കൂൾ വിഭാഗങ്ങളിലായിരുന്നു മൽസരം.

ദേവപ്രയാഗ് പൊയിൽക്കാവ് ഹൈസ്കൂൾ, സായക് വിനോദ് പേരമ്പ്ര എച്ച്.എസ്.എസ്., ഹരിപ്രിയ തിരുവങ്ങൂർ എച്ച്.എസ്.എസ്.ഹൈസ്കൂൾ വിഭാഗത്തിലും, യു.പി.വിഭാഗത്തിൻ ശിവദ കണ്ണോത്ത് യു.പി.സ്കൂൾ’, ഹൃദ്യ ഇരിങ്ങൽ എസ്.എസ്.യു.പി., ദർശന ഗുരുജി വിദ്യാനികേതൻ, എൽ.പി.വിഭാഗത്തിൽ ദാർമിക് നാരായണൻ സേക്രട്ട് ഹാർട്ട് പയ്യോളി, നിവേദ്കൃഷ്ണ പുളിയഞ്ചേരി എൽ.പി.സ്കൂൾ ജേതാക്കളായി. വിജയികൾക്ക്. കുന്നക്കണ്ടി ബാലൻ, പി.പി.ബാലൻ, വി. മുരളീകൃഷ്ണൻ സമ്മാനങ്ങൾ നൽകി. 

Leave a Reply

Your email address will not be published. Required fields are marked *