KOYILANDY DIARY

The Perfect News Portal

ഡി.വൈ.എഫ്.ഐ. യൂത്ത് മാര്‍ച്ച്‌ ജില്ലയിലെത്തി

കോഴിക്കോട്: ഇന്ത്യ കീഴടങ്ങില്ല, നമ്മള്‍ നിശ്ശബ്ദരാവില്ല മുദ്രാവാക്യമുയര്‍ത്തി തിരൂരില്‍ നിന്നാരംഭിച്ച ഡി.വൈ.എഫ്.ഐ. യൂത്ത് മാര്‍ച്ച്‌ ജില്ലയിലെത്തി. ജില്ലാ അതിര്‍ത്തിയായ രാമനാട്ടുകരയില്‍ നല്‍കിയ സ്വീകരണച്ചടങ്ങില്‍ വി.കെ.സി. മമ്മദ് കോയ എം.എല്‍.എ., ഡി.വൈ.എഫ്.ഐ. ജില്ലാ സെക്രട്ടറി വി. വസീഫ്, സംസ്ഥാന ജോയന്റ് സെക്രട്ടറി പി. നിഖില്‍, സംസ്ഥാന കമ്മിറ്റി അംഗം പി. ഷിജിത്ത്, സി.പി.എം. ജില്ലാ കമ്മിറ്റി അംഗം എം. ഗിരീഷ് എന്നിവര്‍ ഹാരാര്‍പ്പണം നടത്തി.

വൈകീട്ട് ആറുമണിയോടെയാണ് ജാഥ രാമനാട്ടുകരയിലെത്തിയത്. ഫറോക്ക് ചുങ്കത്ത്‌ പന്തംകൊളുത്തി പ്രകടനമായി സമാപന കേന്ദ്രമായ ചെറുവണ്ണൂരില്‍ എത്തി. മാര്‍ച്ചിന്റെ രണ്ടാംദിവസത്തെ സമാപനം ചെറുവണ്ണൂരില്‍ ഡി.വൈ.എഫ്.ഐ. സംസ്ഥാന പ്രസിഡന്റ് എസ്. സതീഷ് നിര്‍വഹിച്ചു. സി.പി.എം. ഏരിയാ സെക്രട്ടറി എം. ഗിരീഷ് അധ്യക്ഷനായി. ഡി.വൈ.എഫ്.ഐ. അഖിലേന്ത്യാ സെക്രട്ടറി പി.എ. മുഹമ്മദ് റിയാസ്, ഡി.വൈ.എഫ്.ഐ. സംസ്ഥാന പ്രസിഡന്റ് എസ്. സതീഷ്, എസ്.കെ. സജീഷ്, ശ്യാംകുമാര്‍, എം. മുബാറക്ക്, എം. ഗിരീഷ്, വി. വസീഫ്, പി. നിഖില്‍, പി. ഷിജിത്ത്, തുടങ്ങിയവര്‍ സംബന്ധിച്ചു

തിങ്കളാഴ്ച ചെറുവണ്ണൂരില്‍നിന്നാരംഭിച്ച്‌ മഹാറാലിയായി വൈകീട്ട് മൂന്നിന് കോഴിക്കോട് കടപ്പുറത്ത് സമാപിക്കും. സമാപനയോഗം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനംചെയ്യും.

Advertisements

Leave a Reply

Your email address will not be published. Required fields are marked *