KOYILANDY DIARY.COM

The Perfect News Portal

ശബരിമല തീര്‍ഥാടകരുടെ വാഹനം നിയന്ത്രണം വിട്ട് ലോറിയിലും സ്കൂട്ടറിലും ഇടിച്ച്‌ രണ്ടു പേർ മരിച്ചു

പാലാ: ശബരിമല തീര്‍ഥാടകരുടെ വാഹനം നിയന്ത്രണം വിട്ട് ലോറിയിലും സ്കൂട്ടറിലും ഇടിച്ച്‌ ആന്ധ്രാ സ്വദേശിയായ തീര്‍ഥാടകനും ലോട്ടറി വിതരണക്കാരനായ അംഗ പരിമിതനും മരിച്ചു. അപകടത്തില്‍ ഒന്‍പത് പേര്‍ക്ക് പരിക്കുപറ്റി.

ലോട്ടറി വില്‍പക്കാരനായ കടനാട് കല്ലറയ്ക്കല്‍താഴെ ചന്ദ്രന്‍ (ജോസ് -50), ശബരിമല തിര്‍ഥാടകന്‍ ആന്ധ്രപ്രദേശ് അനന്തപൂര്‍ ജില്ല റായ്ദുര്‍ഗ് സ്വദേശി രാജു (40) എന്നിവരാണ് മരിച്ചത്. പാലാ- തൊടുപുഴ റോഡില്‍ അല്ലപ്പാറ കുരിശുപള്ളിക്ക് മുന്നില്‍ തിങ്കളാഴ്ച പകല്‍ 12.30നാണ് അപകടം.

വ്ഴിയരികില്‍ നിര്‍ത്തിയിട്ട ലോറിയിലാണ്‌ നിയന്ത്രണം വിട്ട ജീപ്പ് ആദ്യം ഇടിച്ചത്‌.പിന്നീട്‌ തെന്നിമാറി സ്കൂട്ടര്‍ ഇടിച്ച്‌ തെറിപ്പിക്കുകയായിരുന്നു. സ്കൂട്ടറില്‍ ഇരുന്ന് ലോട്ടറി വില്‍ക്കുകയായിരുന്നു ജോസ്‌. അപകടത്തില്‍ സ്കൂട്ടര്‍ പൂര്‍ണമായി തകര്‍ന്നു. പരിക്കേറ്റ തീര്‍ഥാടകരെ പാലാ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.മരിച്ചവരുടെ മൃതദേഹങ്ങള്‍ ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍.

Share news

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!