KOYILANDY DIARY

The Perfect News Portal

ഡി.വൈ.എഫ്.ഐ. നേതൃത്വത്തില്‍ കുടിവെള്ള വിതരണം തുടങ്ങി

പേരാമ്പ്ര: വേനല്‍ച്ചൂടില്‍ കുടിവെള്ളമില്ലാതെ കഷ്ടപ്പെടുന്ന നാട്ടുകാര്‍ക്ക് ആശ്വാസമേകി ഡി.വൈ.എഫ്.ഐ. പേരാമ്പ്ര ഈസ്റ്റ് മേഖലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ കുടിവെള്ള വിതരണം തുടങ്ങി. രൂക്ഷമായ കുടിവെള്ള ക്ഷാമം നേരിടുന്ന പ്രദേശങ്ങളില്‍ ലോറിയില്‍ വെള്ളമെത്തിക്കുകയാണ് പ്രവര്‍ത്തകര്‍. പ്രതിദിനം പതിനഞ്ചായിരം ലിറ്റര്‍ കുടിവെള്ളമാണ് വിതരണം ചെയ്യുന്നത്.

ഡി.വൈ.എഫ്.ഐ. ബ്ലോക്ക് ജോയന്റ് സെക്രട്ടറി ഒ.ടി. രാജു ഉദ്ഘാടനം നിര്‍വ്വഹിച്ചു. പ്രിയേഷ് കെ. അധ്യക്ഷനായി.കെ.സി. ഷിജു, പി.കെ. പ്രദീപന്‍, പി.സി. സജിദാസ്, കെ.ടി. സുധാകരന്‍, കെ. നിപിന്‍ എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *