KOYILANDY DIARY

The Perfect News Portal

ഡിവൈഎഫ്ഐ നേതൃത്വത്തിൽ മാസ്ക്കും ഹാൻഡ് വാഷ് ഉപകരണങ്ങളും വിതരണം ചെയ്തു

കൊയിലാണ്ടി: കൊറോണ പ്രതിരോധ പ്രവർത്തനത്തിൻ്റെ ഭാഗമായി ഡിവൈഎഫ്ഐ നേതൃത്വത്തിൽ മാസ്ക്കും ഹാൻഡ് വാഷ് ഉപകരണങ്ങളും വിതരണം ചെയ്തു. പന്തലായനി ഈസ്റ്റ് യൂണിറ്റും സുരക്ഷ പാലിയേറ്റീവ് കെയർ യുണിറ്റും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്. പരിപാടിയുടെ ഉദ്ഘാടനം ഡിവൈഎഫ്ഐ ജില്ലാ പ്രസിഡണ്ട് അഡ്വ. എൽ.ജി. ലിജീഷ് നിർവ്വഹിച്ചു. ഓരോ വീടുകളിലും സന്ദർശനം നടത്തിയാണ് ഉപകരണങ്ങൾ വിതരണം ചെയ്തത്.

സംസ്ഥാന സർക്കാർ ബ്രോക്ക് ദി ചെയിൻ പദ്ധതി ആഹ്വാനം ചെയ്തതോടെ  ഡിവൈഎഫ്ഐയുടെ വിവിധ യൂണിറ്റുകളുടെ  നേതൃത്വത്തിൽ നാടാകെ പ്രതിരോധ പ്രവർത്തനങ്ങൾ സജീവമാക്കിയിരിക്കുകയാണ്. പല യൂണിറ്റുകളും സ്വന്തമായി ഉപകരണങ്ങൾ നിർമ്മിച്ച് വിതരണം ചെയ്യുന്ന പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കിയിട്ടുണ്ട്. പരിപാടിയിൽ സുരക്ഷാ പാലിയേറ്റീവ് ചെയർമാൻ വി. എം. അനൂപ് അദ്ധ്യക്ഷതവഹിച്ചു. മേഖലാ പ്രസിഡണ്ട് വി.എം. അജീഷ്, ഷാജി പി.കെ, അബിൻ വി.കെ. അമൽ വിഎസ് എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *