KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി സഹകരണ ആശുപത്രിയിൽ ഹെൽപ്പ് ഡെസ്ക് ആരംഭിച്ചു

കൊയിലാണ്ടി: കോവിഡ് 19  വ്യാപനം നിയന്ത്രിക്കുന്നതിനുള്ള നടപടികൾക്ക് സഹായകമാവുന്ന വിധത്തിൽ കൊയിലാണ്ടി സഹകരണ ആശുപത്രിയിൽ ഹെൽപ്പ് ഡെസ്ക് ആരംഭിച്ചു. ഒപ്പം സാനിറ്റൈസർ സൌകര്യവും നിലവിൽ വന്നു.  വിദേശത്ത് നിന്നും വന്നവരുമായി ബന്ധം പുലർത്തിയവർ ഉൾപ്പെടെ ആശുപത്രിയിൽ എത്തുന്ന രോഗികൾക്ക് പ്രതിരോധത്തിന് സ്വീകരിക്കേണ്ടുന്ന മുൻകരുതലുകൾ സംബന്ധിച്ച നിർദ്ദേശങ്ങൾ നല്കുകയും, ആരോഗ്യ വകുപ്പിന്റെ ലഘുലേഖകൾ കൈമാറുകയും ചെയ്യുന്നുണ്ട്.
സംസ്ഥാന സർക്കാരിൻ്റെ ബ്രെയ്ക് ദി ചെയിൻ ക്യാമ്പയിന്റെ ഭാഗമായി കൈകഴുകൽ കേന്ദ്രവും ഇതോടൊപ്പം ആശുപത്രിയിൽ ആരംഭിച്ചു. കൂടാതെ ആവശ്യമായ സാനിറ്റൈസർ തയ്യാറാക്കുന്നുമുണ്ട്. ആശുപത്രി പ്രസിഡണ്ട്. പി. വിശ്വൻ മാസ്റ്റർ പരിപാടി ഉദ്ഘാടനം ചെയ്തു. സി.എം.ഒ. ഡോ. പി. രവീന്ദ്രൻ, ഡയറക്ടർമാരായ ടി.കെ. ചന്ദ്രൻ, യു. കെ. ചന്ദ്രൻ, എം. മൂസ, എൻ. വി. ബാലകൃഷ്ണൻ, സോ: കെ.വി. നിഷ, ആർ.പി. വത്സല, യു. കെ. നിർമ്മല, സെക്രട്ടറി യു. മധുസൂദനൻ, ഡോക്ടർമാർ, മറ്റ് ജീവനക്കാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *