KOYILANDY DIARY

The Perfect News Portal

ഡമോസ് 2020 സമാപിച്ചു

കൊയിലാണ്ടി:  ഗവ: ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നടന്നുവരുന്ന പാര്‍ലിമെന്റ് ജനാധിപത്യത്തെ പറ്റിയുള്ള സെമിനാറും, പുസ്‌കോത്സവം, ചിത്ര-പെയിന്റിങ്ങ് തുടങ്ങിയ പ്രദര്‍ശനങ്ങളും ‘ഡമോസ് 2020’ സമാപിച്ചു. സമാപന സമ്മേളനം കെ.ദാസന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. നഗരസഭ  വിദ്യാഭ്യാസ സ്റ്റാൻ്റിംങ് കമ്മറ്റി ചെയര്‍മാന്‍ കെ.ഷിജു അധ്യക്ഷത വഹിച്ചു.

നഗരസഭാഗം വി.പി. ഇബ്രാഹിംകുട്ടി, വി.വി. സുധാകരന്‍, പി.ടി.എ. പ്രസിഡന്റ് പി.പി. രാധാകൃഷ്ണന്‍, അന്‍സാര്‍ കൊല്ലം, പ്രിന്‍സിപ്പല്‍ എ.പി. പ്രബീത്, പ്രധാനാധ്യാപകന്‍ ജി.കെ. വേണു, ഡെപ്യൂട്ടി എച്ച്.എം സഫിയ, യു. നളിനി, എസ്.ബി. ആരഭി, എസ്.ആര്‍. സരിഗ, എ. ബാബുരാജ്, കെ.കെ. ജസ്സി, ആര്‍. പ്രമോദ് എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *