KOYILANDY DIARY

The Perfect News Portal

ടി.സി.സുരേന്ദ്രന് ദാമു കാഞ്ഞിലശ്ശേരി നാടക പ്രതിഭാ പുരസ്കാരം

കൊയിലാണ്ടി: പുക്കാട് കലാലയം ഏർപ്പെടുത്തിയ ഈ വർഷത്തെ  ദാമു കാഞ്ഞിലശ്ശേരി പുരസ്കാരം പ്രശസ്ത നാടകക്കാരൻ ടി.സി സുരേന്ദ്രന് ലഭിച്ചു. അമേച്ച്വർ നാടക രംഗത്ത് മൂന്ന് പതിറ്റാണ്ടിലേറെക്കാലം നടത്തിയ വേറിട്ട പരീക്ഷണങ്ങളിലൂടെ നടക രംഗത്തിന് നൽകിയ സംഭാവനകളെ അധികരിച്ചാണ് പുരസ്കാരം. തിരുവങ്ങൂർ, പൂക്കാട്, വെങ്ങളം പ്രദേശങ്ങളിലെ ഒട്ടേറെ യുവാക്കളെ സുരേന്ദ്രൻ നാടക രംഗത്തേക്ക് കൈപിടിച്ചുയർത്തി.

ദിക്കു മാറി ഉദിയ്ക്കുന്ന സൂര്യൻ, ശുദ്ധികലശം, ജാനു തിരിച്ചു വന്നു, ഭ്രമണം തെറ്റിയ ഭൂമി, സ്നേഹപൂർവ്വം മുതലായ നാടകങ്ങൾ ശ്രദ്ധേയമായി. ദീർഘകാലം പൂക്കാട് കലാലയം ഭാരവാഹിയായി പ്രവർത്തിച്ച നാടക നടനും സംവിധായകനുമായ ദാമു കാഞ്ഞിലശ്ശേരിയുടെ സ്മരണാർത്ഥം ഏർപ്പെത്തിയതാണ് പുരസ്കാരം. ദാമു കാഞ്ഞിലശ്ശേരിയുടെ ചരമ വാർഷികത്തോടനുബന്ധിച്ച് ഫെബ്രുവരി ആറിന് പുരസ്കാരം സമർപ്പിക്കുമെന്ന് സംഘാടകർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *