KOYILANDY DIARY

The Perfect News Portal

ടി.വി. ചാലഞ്ച് ഏറ്റെടുത്ത് ലോയേഴ്സ് യൂണിയൻ

കൊയിലാണ്ടി: നിർദ്ധന വിദ്യാർത്ഥികളുടെ ഓൺലൈൻ പഠനം തടസ്സപ്പെടാതിരിക്കാൻ ഡിവൈ.എഫ്.ഐ. സംസ്ഥാന കമ്മിറ്റി ആഹ്വാനം ചെയ്ത ടി.വി. ചാലഞ്ച് ഏറ്റെടുത്ത്  ഓൾ ഇന്ത്യ ലോയേർസ് യൂണിയൻ കൊയിലാണ്ടി യൂണിറ്റ് കമ്മറ്റി. പരിപാടിയുടെ ഭാഗമായി കൊയിലാണ്ടിയിലെ ഡി.വൈ.എഫ്.ഐ.ക്ക് യൂണിറ്റ് കമ്മിറ്റി വാങ്ങിയ ടി.വി. DYFI ജില്ലാ പ്രസിഡൻ്റ് അഡ്വ.  LG ലിജീഷിന് കൈമാറി.  സി.പി.ഐ(എം) കൊയിലാണ്ടി ഏരിയാ സെക്രട്ടറി കെ. കെ. മുഹമ്മദ്, നഗരസഭ ചെയർമാൻ അഡ്വ. കെസത്യൻ, ഡി.വൈ.എഫ്.ഐ. ബ്ലോക്ക് സെക്രട്ടറി ബി.പി. ബബീഷ്, അഡ്വ. പി. പ്രശാന്ത്, റിബിൻ കൃഷ്ണ തുടങ്ങിയവർ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *