KOYILANDY DIARY

The Perfect News Portal

ജി ദാമോദരന്‍ നായര്‍ അന്തരിച്ചു

കണ്ണൂര്‍: സിപിഐ എം പയ്യന്നൂര്‍ ഏരിയ കമ്മിറ്റി അംഗവും മുന്‍ മുന്‍സിപ്പല്‍ ചെയര്‍മാനുമായ അന്നൂര്‍ ശ്രീനിലയത്തില്‍ ജി ഡി നായര്‍ (ജി ദാമോദരന്‍ നായര്‍-78) അന്തരിച്ചു. വ്യാഴാഴ്ച പുലര്‍ച്ചെയാണ് അന്ത്യം.

കെഎസ്ടിഎ സംസ്ഥാന വൈസ് പ്രസിഡന്റ്, കണ്ണൂര്‍ ജില്ലാ ലൈബ്രറി കൌണ്‍സില്‍ സെക്രട്ടറി, കണ്ണൂര്‍ യൂണിവേഴ്സിറ്റി സെനറ്റംഗം, കേരള പൊലൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡ് അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. നിരവധി പുസ്തകങ്ങളുടെ കര്‍ത്താവും പ്രഭാഷകനുമാണ്.

ഭാര്യ: കെ. ശാന്തമ്മ. മക്കള്‍: ശ്രീലേഖ,മനോജ്, സുനില്‍. മരുമകന്‍ : ഗംഗാധരന്‍ (പൊത്താംകണ്ടം ഗവ. യു പി).

Advertisements

ജി ഡി നായരുടെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു.

 

Leave a Reply

Your email address will not be published. Required fields are marked *