KOYILANDY DIARY

The Perfect News Portal

ജി.എസ്.ടി അറിയേണ്ടതെല്ലാം എന്ന വിഷയത്തിൽ സെമിനാര്‍ സംഘടിപ്പിച്ചു

കൊയിലാണ്ടി: നഗരസഭ വിദ്യാഭ്യാസ സമിതിയുടെ ആഭിമുഖ്യത്തില്‍ ജില്ലാ സാമ്പത്തിക ശാസ്ത്ര അധ്യാപക സംഘടന (ഡി.ഇ.ടി.എ) ‘ജി.എസ്.ടി.അറിയേണ്ടതെല്ലാം’ എന്ന വിഷയത്തിൽ സെമിനാര്‍ സംഘടിപ്പിച്ചു. ടൗണ്‍ ഹാളില്‍ നടന്ന സെമിനാര്‍ നഗരസഭ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ കെ. ഷിജു ഉദ്ഘാടനം ചെയ്തു. വൈസ് ചെയർപേഴ്‌സൺ വി.കെ.പത്മിനി അദ്ധ്യക്ഷത വഹിച്ചു.

തിരുവനന്തപുരത്തെ ഗുലാത്തി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടാക്‌സേഷന്‍ ആന്റ് ഫിനാന്‍സിലെ  പ്രൊഫസറായ ഡോ. എന്‍. രാമലിംഗം ജി.എസ്.ടി. വിഷയത്തില്‍ വിശദമായ ക്ലാസ്സ് എടുത്തു. വ്യാപാരികള്‍, അധ്യാപകര്‍, ഉപഭോക്താക്കള്‍, വിദ്യാര്‍ഥികള്‍, ജനപ്രതിനിധികള്‍, ബാങ്കിങ്ങ്, ടാക്‌സ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ക്ക് അദ്ദേഹം നല്‍കിയ സംശയ നിവാരണം ഏറെ ശ്രദ്ധേയവും ഗുണപ്രദവുമായി.

നഗരസഭ സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ എന്‍.കെ. ഭാസ്‌കരന്‍, ഹയര്‍ സെക്കണ്ടറി ജില്ലാ ജോയിന്റ് കോ ഓര്‍ഡിനേറ്റര്‍ ഇ.എം. രാധാകൃഷ്ണന്‍, ഡോ.പി. ശശികുമാര്‍ എന്നിവര്‍ സംസാരിച്ചു. ഡോ.പി.കെ. ഷാജി സ്വാഗതവും, പി.എ.നജിമുദ്ദീന്‍ നന്ദിയും പറഞ്ഞു.

Advertisements

Leave a Reply

Your email address will not be published. Required fields are marked *