KOYILANDY DIARY

The Perfect News Portal

ജില്ലാതല വിദ്യാരംഗം ക്വിസ്സ് മത്സരത്തിൽ വന്മുഖം എളമ്പിലാട് സ്കൂളിന് രണ്ടാം സ്ഥാനം

കൊയിലാണ്ടി.  വന്മുകം എളമ്പിലാട് എം.എൽ.പി.സ്കൂളിന് ജില്ലാതല വിദ്യാരംഗം ക്വിസ്സ് മത്സരത്തിൽ രണ്ടാം സ്ഥാനം. കോഴിക്കോട് വെസ്റ്റ്ഹിൽ സെന്റ്മൈക്കിൾ H.S.S ൽവെച്ച്  പൊതു വിദ്യാഭ്യാസ വകുപ്പ് നടത്തിയ ജില്ലാതല വിദ്യാരംഗം സാഹിത്യ ക്വിസ്സ് മത്സരത്തിൽ വന്മുകം-എളമ്പിലാട് എം എൽ പി.സ്കൂളിന് രണ്ടാം സ്ഥാനം ലഭിച്ചു.
സ്കൂൾ ലീഡർ നിരഞ്ജന എസ് മനോജാണ് രണ്ടാം സ്ഥാനം കരസ്ഥമാക്കിയത്. ജില്ലയുടെ  വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ  ഉപജില്ലാ തല വിജയികളാണ് മത്സരത്തിൽ പങ്കെടുത്തത്. പ്രശസ്ത എഴുത്തുകാരൻ വി. ആർ. സുധീഷിൽ നിന്ന് സമ്മാനം ഏറ്റുവാങ്ങി.

Leave a Reply

Your email address will not be published. Required fields are marked *