KOYILANDY DIARY

The Perfect News Portal

ജില്ലാതല മെഗാ ഗാന്ധി ക്വിസ്: ഒന്നും, രണ്ടും സ്ഥാനങ്ങൾ വന്മുകം-എളമ്പിലാട് സ്കൂളിന്

കൊയിലാണ്ടി: തിരുവള്ളൂർ ശാന്തിനികേതൻ H.S. S. ൽ വെച്ച് ഇന്ന് നടന്ന ജില്ലാ തല മെഗാ ഗാന്ധി ക്വിസ്സ് മത്സരത്തിൽ  ഒന്നും, രണ്ടും സ്ഥാനങ്ങൾ വന്മുകം -എളമ്പിലാട് എം.എൽ.പി.സ്കൂളിന്  ലഭിച്ചു.

എ.വി.ദേവലക്ഷ്മി ഒന്നാം സ്ഥാനവും നിരഞ്ജന എസ് മനോജ്  രണ്ടാം സ്ഥാനവും നേടി. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വിദ്യാലയങ്ങളിൽ നിന്ന് പങ്കെടുത്ത അറുപതോളം വിദ്യാർത്ഥികളോട് ഏറ്റുമുട്ടിയാണ് 
 ഒന്നും, രണ്ടും സ്ഥാനങ്ങൾ നമ്മുടെ പ്രതിഭകൾ നേടിയെടുത്തത്. തിരുവള്ളൂർ ഗ്രാമപഞ്ചായത്ത് മെമ്പർ സബിത, കവയത്രി ജിഷ എന്നിവർ ചേർന്ന് സമ്മാനദാനം നടത്തി.

Leave a Reply

Your email address will not be published. Required fields are marked *