KOYILANDY DIARY

The Perfect News Portal

അച്ഛനും ബാപ്പയും വീണ്ടും അരങ്ങിലെത്തി

കൊയിലാണ്ടി: സാമൂഹിക രംഗത്ത് ഏറെ ചർച്ച ചെയ്യപ്പെട്ട കെ.ടി. മുഹമ്മദിന്റെ അച്ഛനും ബാപ്പയും ഏറെ കാലത്തിനു ശേഷം വീണ്ടും അരങ്ങിലെത്തി. കൊയിലാണ്ടി റെഡ് കർട്ടൻ പുരോഗമന കലാവേദിയാണ്  പുതിയ കാലത്തും പ്രസക്തമായ നാടകം പുനരവതരണം നടത്തുന്നത്. ടൗൺ ഹാളിൽ ആദ്യ അവതരണം ഇ. കെ. വിജയൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു.
നാളികേര വികസന കോർപറേഷൻ ചെയർമാൻ എം. നാരായണൻ, നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻ കെ. ഷിജു, യു.കെ. രാഘവൻ, കായലാട്ട് ഗിരിജ, ബാലൻ അമ്പാടി, നാടക പ്രവർത്തകൻ  എം. നാരായണൻ, കെ.വി. ആലി, കെ. കെ. സുധാകരൻ, വി. കെ. രവി എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *