KOYILANDY DIARY

The Perfect News Portal

ജില്ലയിൽ ഇന്ന് 3981 പോസിറ്റീവ് കേസുകൾ: കൊയിലാണ്ടിയിൽ 202

കോഴിക്കോട്‌: ജില്ലയിൽ ഇന്ന് ശനിയാഴ്ച (8-5-2021) 3981 പോസിറ്റീവ് കേസുകൾറിപ്പോർട്ട് ചെയ്തതായി ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. വ്യാപനം അതീവ രൂക്ഷമായ കൊയിലാണ്ടി മേഖലയിൽ 202 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. വിദേശത്ത് നിന്നും ഇതര സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരിൽ 8 പേർക്ക് പോസ്റ്റീവ് സ്ഥിരീകരിച്ചു. 106 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പർക്കം വഴി 3867 പേർക്ക് പോസിറ്റീവ് സ്ഥിരീകരിച്ചപ്പോൾ 4991 പേർ രോഗ മുക്തരായി. 52,219 പേർ നിരീക്ഷണത്തിൽ കഴിയുന്നുണ്ട്. 15,120 സ്രവ സാംപിളുകൾ പരിശോധനക്കയച്ചു. ജില്ലയിൽ ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 27.68 ശതമാനമായി.

കൊയിലാണ്ടി, ചേമഞ്ചേരി, ചെങ്ങോട്ട്കാവ് മേഖലകളിൽ 202 പോസ്റ്റീവ് കേസുകളാണ് ഇന്ന് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. തിരുവങ്ങൂർ പ്രൈമറി ഹെൽത്ത് സെ്ൻറിന് കീഴിലുള്ള കൊയിലാണ്ടി 96, ചേമഞ്ചേരി 48, ചെങ്ങോട്ടുകാവ് 58 എന്നിങ്ങനെയാണ് പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. മെയ് 7 വരെ തിരുവങ്ങൂർ ഹെൽത്ത് സെൻറിലും, കൊയിലാണ്ടി താലൂക്കാശുപത്രിയിലും നടത്തിയ ആർ.ടി.പി.സി.ആർ പരിശോധനയുടെ റിസൽട്ട് മാത്രമാണ് ഇന്ന് വരെ ലഭിച്ചിട്ടുള്ളത്.

ഇന്നലെത്തെ ടെസ്റ്റുകളുടെ റിസൽട്ട് ഇനിയും വരാനുണ്ട്. പല ഭാഗങ്ങളിലും സ്ഥിതി അതീവ ഗുരുതരമാണെന്നാണ് മനസിലാക്കുന്നത്. ലോക്ഡൌൺ പ്രഖ്യാപിച്ചതോടെ കൊയിലാണ്ടി മേഖലയിലാകെ പോലീസിന്റെ കർശന പരിശോധന തുടരുന്നുണ്ട്. കൂടുതൽ പോലീസുകാരെ പല സ്ഥലങ്ങളും വിന്യസിച്ചിട്ടുണ്ട്. ജനങ്ങൾ അനാവശ്യമായി പുറത്തിറങ്ങരുതെന്നു. സർക്കാർ നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കണമെന്നും നഗരസഭ ചെയർപേഴ്സൺ കെ.പി. സുധയും വൈസ് ചെയർമാൻ അഡ്വ. കെ. സത്യനും പറഞ്ഞു.

Advertisements

Leave a Reply

Your email address will not be published. Required fields are marked *