KOYILANDY DIARY

The Perfect News Portal

ജവാൻ സുബിനേഷിന്റെ ഓർമ്മ പുതുക്കി

കൊയിലാണ്ടി: കൊയിലാണ്ടി ചേലിയ മുത്തുബസാറില്‍ വീരമൃത്യു വരിച്ച ജവാന്‍ സുബിനേഷിന്റെ രക്തസാക്ഷിത്വദിനം ആചരിച്ചു. അനുസ്മരണ സമ്മേളനം കെ.ദാസന്‍ എം.എല്‍.എ.ഉദ്ഘാടനം ചെയ്തു. ചെങ്ങോട്ട്കാവ് പഞ്ചായത്ത് പ്രസിഡണ്ട് കൂമുള്ളി കരുണാകരന്‍ അദ്ധ്യക്ഷത വഹിച്ചു.
കാലത്ത് കൊയിലാണ്ടി പൊലീസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഉണ്ണികൃഷ്ണന്‍ സ്മൃതിമണ്ഡപത്തില്‍ പതാക ഉയര്‍ത്തിക്കൊണ്ട് പരിപാടികള്‍ക്ക് തുടക്കം കുറിച്ചു. പഞ്ചായത്തംഗങ്ങളായ സുജലകുമാരി, പി. ബാലകൃഷ്ണന്‍, കേണല്‍ മാധവന്‍ നായര്‍ എന്നിവരുടെ നേതൃത്വത്തില്‍ സ്റ്റുഡന്റ്‌സ് പൊലീസ്, എന്‍.സി.സി, സ്‌കൗട്ട്‌സ്, വിമുക്തഭടന്മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
വൈകീട്ട് ചേത്തനാരി ബൈജുവിന്റെ വീട്ടില്‍ നിന്നും അമ്മ ശാന്ത കൊളുത്തിയ ദീപശിഖ അത്‌ലറ്റുകളുടെയും ബൈക്കുകളുടെയും അകമ്പടിയില്‍ സുബിനേഷ് നഗറില്‍ എത്തിച്ചേര്‍ന്നു. തുടര്‍ന്ന് നടന്ന സ്‌നേഹജ്വാലയില്‍ ഗുരു ചേമഞ്ചേരി കുഞ്ഞിരാമന്‍ നായരും, മുൻ എം. എൽ. എ. പി. വിശ്വന്‍ മാസ്റ്ററും ചേര്‍ന്ന് ദീപം പകര്‍ന്ന് നല്‍കി. പി.വിശ്വന്‍, കന്മന ശ്രീധരന്‍, കെ.ടി.എം. കോയ,  പി. ബാലകൃഷ്ണന്‍, വി.സത്യന്‍, സി.വി.ബാലകൃഷ്ണന്‍, ബേബി സുന്ദര്‍രാജ് എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *