KOYILANDY DIARY

The Perfect News Portal

ജലവിതരണ കുഴല്‍ പൊട്ടി വെള്ളം പാഴായി

രാമനാട്ടുകര: ​ബൈപ്പാസ് റോഡ് നിര്‍മ്മാണത്തിനിടെ ജലവിതരണ കുഴല്‍ പൊട്ടി വെള്ളം പാഴായി.രാമനാട്ടുകര ബൈപ്പാസ് വീതി കൂട്ടുന്നതിന്റെ ഭാഗമായി നിര്‍മ്മാണം നടന്നു കൊണ്ടിരിക്കുന്ന ചമ്മലില്‍ ഭാഗത്തുള്ള ജല വിതരണ കുഴ​ലാണ് ഇന്നലെ വൈകീട്ട് അഞ്ചു മണിയോടെ പൊട്ടിയത്. ഏറെ ശക്തിയോടെ വെള്ളം പുറത്തേക്കു ചീറ്റി മീറ്ററുകളോളം ഒഴുകി.

ഇവിടെ ജെ.സി.ബി ഉപയോഗിച്ച്‌ മണ്ണ് മാറ്റുന്നതിനിടെയാണ് പൈപ്പ് പൊട്ടിയത്. ചാലിയാറില്‍ നിന്ന് മലപ്പുറം ജില്ലയിലെ ചേലേമ്പ്ര കാക്കഞ്ചേരിയിലെ കിന്‍ഫ്ര പാര്‍ക്കിലേക്കുള്ള ജല വിതരണ കുഴലാണ് പൊട്ടിയത് ഇതില്‍ നിന്നും ​ചേലേമ്പ്ര
​പഞ്ചായത്തിലും ജല വിതരണം നടത്തുന്നുണ്ട്.​ അധികൃതരെത്തി അറ്റകുറ്രപ്പണികള്‍ നടത്തി വിതരണം പുനഃസ്ഥാപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *