KOYILANDY DIARY

The Perfect News Portal

ജയലളിതയുടെ ഉടമസ്ഥതയിലുള്ള എസ്റ്റേറ്റിലെ ജീവനക്കാരനെ വെട്ടിക്കൊന്നു

ചെന്നൈ: അന്തരിച്ച തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ ഉടമസ്ഥതയിലുള്ള എസ്റ്റേറ്റിലെ ജീവനക്കാരനെ വെട്ടിക്കൊന്നു. ഞായറാഴ്ച രാത്രിയാണ് കോടനാടുള്ള എസ്റ്റേറ്റ് സുരക്ഷാ ജീവനക്കാരനെ ഒരു സംഘം ആളുകള്‍ ആക്രമിച്ചത്. മോഷണ ശ്രമത്തിനിടയിലാണ് കൊല നടന്നതെന്ന് പൊലീസ് സംശയിക്കുന്നു.

ജയലളിത അവദി ദിനങ്ങള്‍ ചെലവഴിക്കാനെത്തുന്നത് 900 ഏക്കറില്‍ വ്യാപിച്ചു കിടക്കുന്ന ഈ എസ്‌റ്റേറ്റിലായിരുന്നു. വേനല്‍ക്കാലത്ത് ഇവിടുത്തെ സ്ഥിരം സന്ദര്‍ശകയായിരുന്നു അവര്‍. ജയലളിത അനധികൃത സ്വത്തു സമ്പാദനം നടത്തിയെന്ന ആരോപണം ഉയര്‍ന്ന സാഹചര്യത്തിലാണ് നീലഗിരിയിലെ ഈ സ്ഥലത്തെ കുറിച്ചുള്ള വിവരം പുറത്തുവരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *