KOYILANDY DIARY

The Perfect News Portal

ച​ര​ക്കു​ലോ​റി​യും, ഗ്യാ​സ് സി​ലി​ണ്ട​റു​മാ​യി വ​ന്ന ലോ​റി​യും കൂ​ട്ടി​യി​ടി​ച്ച്‌ ഒരുമരണം; ഒഴിവായത് വന്‍ദുരന്തം

തൃ​ശൂ​ര്‍: കു​റു​മാ​ലി​യി​ല്‍ ച​ര​ക്കു​ലോ​റി​യും, ഗ്യാ​സ് സി​ലി​ണ്ട​റു​മാ​യി വ​ന്ന ലോ​റി​യും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ ഡ്രൈ​വ​ര്‍ മ​രി​ച്ചു. ഗ്യാ​സ് സി​ലി​ണ്ട​ര്‍ ക​യ​റ്റി​വ​ന്ന ലോ​റി​യി​ലെ ഡ്രൈ​വ​ര്‍ ഇ​ടു​ക്കി നെ​ടു​ങ്ക​ണ്ടം സ്വ​ദേ​ശി കു​ന്ന​ത്ത് വീ​ട്ടി​ല്‍ തോ​മ​സി​ന്‍റെ മ​ക​ന്‍ സ​ജി (50) ആ​ണ് മ​രി​ച്ച​ത്.

ഇ​ന്നു​രാ​വി​ലെ 8.30നാ​ണ് അ​പ​ക​ടം. കു​റു​മാ​ലി​യി​ല്‍ യു ​ടേ​ണ്‍ തി​രി​യു​ക​യാ​യി​രു​ന്ന ച​ര​ക്ക് ലോ​റി​യു​ടെ പു​റ​കി​ല്‍ ഗ്യാ​സ് സി​ലി​ണ്ട​ര്‍ ക​യ​റ്റി​വ​ന്ന ലോ​റി ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ല്‍ ലോ​റി​യു​ടെ മു​ന്‍​ഭാ​ഗം ത​ക​ര്‍​ന്നു. ലോ​റി വെ​ട്ടിപ്പൊ​ളി​ച്ചാ​ണ് ഡ്രൈ​വ​റെ പു​റ​ത്തെ​ടു​ത്ത​ത്. ഡ്രൈ​വ​റെ ഉ​ട​നെ തൃ​ശൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല. ഗ്യാ​സ് സി​ലി​ണ്ട​ര്‍ ക​യ​റ്റി​വ​ന്ന ലോ​റി​യി​ല്‍ എ​ല്ലാ സി​ലി​ണ്ട​റും കാ​ലി ആ​യ​തി​നാ​ല്‍ വ​ന്‍ ദു​ര​ന്തം ഒ​ഴി​വാ​യി. ചാ​ല​ക്കു​ടി ഭാ​ഗ​ത്ത് നി​ന്നു തൃ​ശൂ​ര്‍ ഭാ​ഗ​ത്തേ​ക്ക് പോ​വു​ക​യാ​യി​രു​ന്നു ഗ്യാ​സ് സി​ലി​ണ്ട​ര്‍ ക​യ​റ്റി​യ ലോ​റി. പു​തു​ക്കാ​ട് പോ​ലീ​സും ഫ​യ​ര്‍ ഫോ​ഴ്സും സ്ഥ​ല​ത്ത് എ​ത്തി​യി​രു​ന്നു.

Leave a Reply

Your email address will not be published. Required fields are marked *