KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി നഗരസഭാ ഓഫീസിലേക്ക് യു.ഡി.എഫ് മാർച്ച് നടത്തി

കൊയിലാണ്ടി: ആന്തൂർ നഗരസഭയിൽ പ്രവാസി വ്യവസായി ആത്മഹത്യ ചെയ്ത സംഭവത്തിൽ സർക്കാർ അനാസ്ത കാണിച്ചു എന്നാരോപിച്ച് യു.ഡി.എഫ്. നഗരസഭാ ഓഫീസിലേക്ക് മാർച്ച് നടത്തി. നഗരത്തിൽ നിന്ന് പ്രകടനമായി എത്തിയ മാർച്ച് നഗരസഭാ ഓഫീസിന് മുന്നിൽ കെ,പി.സി.സി. നിർവ്വാഹകസമിതി അംഗം യു. രാജീവൻ ഉദ്ഘാടനം ചെയ്തു.

യു.ഡി.എഫ്. മുൻസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന മാർച്ചിൽ യു.ഡി.എഫ്. ചെയർമാൻ കെ.എം. നജീബ് അദ്ധ്യക്ഷതവഹിച്ചു.  പി. രത്‌നവല്ലി, വി. ടി. സുരേന്ദ്രൻ, എ. അസീസ്, അഡ്വ: സതീഷ് എന്നിവർ സംസാരിച്ചു. നഗരസഭാ കൗൺസിലർ അഡ്വ: കെ. വിജയൻ സ്വാഗതവും, നടേരി ഭാസ്‌ക്കരൻ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *