KOYILANDY DIARY

The Perfect News Portal

ചേരൂരില്‍ നവജാത ശിശുവിനെ അമ്മ കഴുത്തറത്ത് കൊന്നു

മലപ്പുറം: കൂട്ടിലങ്ങാടി ചേരൂരില്‍ നവജാത ശിശുവിനെ അമ്മ കഴുത്തറത്ത് കൊന്നു. ചേരുര്‍ സ്വദേശി നബീലയേയും സഹോദരന്‍ ശിഹാബിനേയും പൊലീസ് കസ്റ്റഡിയിലെടുത്തു.

മലപ്പുറം കൂട്ടിലങ്ങാടി ചേരൂരിലാണ് മനസ്സാക്ഷിയെ ഞെട്ടിച്ച സംഭവം. കഴിഞ്ഞ ദിവസം വൈകുന്നേരത്തോടെയാണ് നബീല കുഞ്ഞിനെ പ്രസവിച്ചത്. സഹോദരന്‍ ശിഹാബിന്റെ സഹായത്തോടെ രാത്രിയോടെത്തന്നെ കൊലപ്പെടുത്തുകയും ചെയ്തു. ഇരുവരെയും പോലിസ് കസ്റ്റഡിയിലെടുത്തു.

ഏറെ നാളായി ഭര്‍ത്താവില്‍ നിന്ന് അകന്നു താമസിക്കുന്ന യുവതി മാനഹാനി ഭയന്നാണ് കുഞ്ഞിനെ കൊന്നതെന്ന് പോലിസ് പറഞ്ഞു. മലപ്പുറം ഡി വൈ എസ് പി ജലീല്‍ തോട്ടത്തിലിന്റെ മേല്‍നോട്ടത്തിലാണ് അന്വേഷണം.

Advertisements

സയന്റിഫിക്ക് വിദഗ്ദരെത്തി സംഭവസ്ഥലത്ത് നിന്ന് തെളിവുകള്‍ ശേഖരിച്ചു.കൊലപാതകത്തിന് ഉപയോഗിച്ച ആയുധവും പോലിസ് കണ്ടെത്തു. മൃതദേഹം പരിശോധനക്കായി മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

Leave a Reply

Your email address will not be published. Required fields are marked *