KOYILANDY DIARY

The Perfect News Portal

ചേമഞ്ചേരി മുസ്ലിം അസോസിയേഷന്‍ അബുദാബി രജത ജൂബിലി ആഘോഷിച്ചു

ചേമഞ്ചേരി : ചേമഞ്ചേരി മുസ്ലിം അസോസിയേഷന്‍ അബുദാബി രജത ജൂബിലി ആഘോഷിച്ചു. 1992 മുതല്‍ പഞ്ചായത്തിലെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സജീവ സാന്നിധ്യമുള്ള സംഘടനയാണിത്. രജതജൂബിലി ആഘോഷം ഗ്രാമ പ്പഞ്ചായത്ത് പ്രസിഡന്റ് അശോകന്‍ കോട്ട് ഉദ്ഘാടനം ചെയ്തു. കുടിവെള്ള ശുചീകരണ ഉപകരണങ്ങളുടെ വിതരണം ഗ്രാമപ്പഞ്ചായത്തംഗം സത്യനാഥന്‍ മാടഞ്ചേരി നിര്‍വഹിച്ചു.

വി.എ. ഷാഹുല്‍ ഹമീദ് അധ്യക്ഷത വഹിച്ചു. വി.എ. ഹാഷിം, വി.എ. ആലിക്കുഞ്ഞ്, യു.കെ. രാഘവന്‍, മുഹമ്മദ് ഫാറൂഖ് ബിസ്മി, എം.സി. മമ്മദ് കോയ, വിനോദ് പപ്പാലിക്കണ്ടി, എം.പി. മൊയ്തീന്‍ കോയ, വി.എ. ആലിക്കുഞ്ഞി, പി.പി. അബ്ദുള്‍ ലത്തീഫ് എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *