KOYILANDY DIARY

The Perfect News Portal

ചേമഞ്ചേരി ഗ്രാമ പഞ്ചായത്തിന് അനുമോദനം

കൊയിലാണ്ടി: ചേമഞ്ചേരി ഗ്രാമ പഞ്ചായത്തിന് അനുമോദനം. ചേമഞ്ചേരി ഗ്രാമ പഞ്ചായത്ത് 2021-22 വാർഷിക പദ്ധതിയിൽ ലഭ്യമായ പ്രത്യേക ഘടക പദ്ധതി വിഹിതം 4831667 രൂപ  പുർണ്ണമായും ചെലവഴിച്ചതിന് തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രിയുടെ അനുമോദനം ഏറ്റുവാങ്ങി. ലൈഫ്‌ ഭവന പദ്ധതി, ഭവന പരിഷ്‌ക്കരണം, വിവാഹ ധന സഹായം, വിദ്യാർത്ഥികൾക്ക് പഠനോപകരണം, വയോജനങ്ങൾക്ക് കട്ടിൽ, ആട് വിതരണം, മുട്ടക്കോഴി വിതരണം, പോത്തു കുട്ടി വിതരണം, വനിതകൾക്ക് വീട്ടുവളപ്പിൽ മത്സ്യകൃഷി തുടങ്ങിയ പദ്ധതികളാണ് കഴിഞ്ഞ സാമ്പത്തിക വർഷം ഗ്രാമപഞ്ചായത്ത് ഏറ്റെടുത്തു നടത്തി 100 % ചെലവ് കൈവരിച്ചത്.

തൃശൂർ കേരള ബാങ്ക് ഓഡിറ്റോറിയത്തിൽ വച്ചു നടന്ന ചടങ്ങ് തദ്ദേശ വകുപ്പ് മന്ത്രി എം. വി ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് ഡയറക്ടർ എച്ച് ദിനേശൻ IAS, സംസ്ഥാന ആസൂത്രണ ബോർഡ് അംഗം പ്രൊഫ ജിജു പി അലക്‌സ് എന്നിവരിൽ നിന്നും ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സതി കിഴക്കയിൽ പ്രശംസ പത്രം ഏറ്റുവാങ്ങി. എസ്‌. സി പദ്ധതി നിർവ്വഹണോദ്യോഗസ്ഥയായ മിനി എ. പി യും അനുമോദനത്തിനു അർഹയായി.

Leave a Reply

Your email address will not be published. Required fields are marked *