KOYILANDY DIARY

The Perfect News Portal

ചേമഞ്ചേരി ഗ്രാമപഞ്ചായത്തിൽ 1058 ഡോസ് വാക്സിൻ വിതരണം ചെയ്തു

കൊയിലാണ്ടി: ചേമഞ്ചേരി ഗ്രാമപഞ്ചായത്തിലെ 3 കേന്ദ്രങ്ങളിൽ വെച്ച് 1058 വാക്സിൻ വിതരണം ചെയ്തു. ആരഭി ഓഡിറ്റോറിയം പൂക്കാട്, വെങ്ങളം യു. പി. സ്കൂൾ, തിരുവങ്ങൂർ CHC എന്നീ കേന്ദ്രങ്ങളിൽ വെച്ചും, പാലിയേറ്റീവ് യൂണിറ്റിൻ്റെ നേതൃത്വത്തിൽ കിടപ്പു രോഗികൾക്ക് വീട്ടിലെത്തിയുമാണ് വാക്സിനേഷൻ നടത്തിയത്. വാക്സിൻ്റെ ലഭ്യതയ്ക്കനുസരിച്ച് വരും ദിവസങ്ങളിലും സമ്പൂർണ്ണ വാക്സിനേഷൻ പൂർത്തീകരിക്കുവാനുള്ള നടപടികൾ സ്വീകരിക്കുമെന്ന് ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സതി കിഴക്കയിൽ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *