KOYILANDY DIARY

The Perfect News Portal

പൊയിൽക്കാവിൽ വാഹനാപകടത്തിൽ ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കൊയിലാണ്ടി: പൊയിൽക്കാവിൽ ബൈക്കും ലോറിയും ബസ്സും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം. കോഴിക്കോട് ഭാഗത്തിനിന്ന് കൊയിലാണ്ടി ഭാഗത്തേക്ക് പോകുകയായിരുന്ന പശുവിനെ കയറ്റി വന്ന ലോറി എതിർവശം വന്ന ബൈക്കിനെ ഇടിച്ച് തെറിപ്പിക്കുകയും തൊട്ടു പിറകെ വന്ന ബസ്സ് ലോറിയുടെ പിറകുവശം ഇടിച്ചതിന് ശേഷം ഇടിയുടെ ആഘാതത്തിൽ മുന്നോട്ട് നീങ്ങിയ ലോറി ബൈക്ക് യാത്രികന് മേലെ കയറിയിറങ്ങുകയുമായിരുന്നെന്നാണ് ദൃക്‌സാക്ഷികൾ പറയുന്നത്.

ദേശീയപാതയിൽ പൊയിൽക്കാവ് ഹൈവെ ഹോട്ടലിനടുത്താണ് അപകടം ഉണ്ടായത്. അപകടം നടന്ന സ്ഥലത്ത് നിന്ന് കോഴിക്കോട് സ്വദേശിയുടെതെന്ന് സംശയിക്കുന്ന അഡ്രസ്സാണ് ലഭിച്ചിട്ടുള്ളത്. പോലീസ് സ്ഥലത്തെത്തി മൃതദേഹം കൊയിലാണ്ടി മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *