KOYILANDY DIARY

The Perfect News Portal

ചേമഞ്ചേരിയിൽ ലോറികൾ കൂട്ടിയിടിച്ച് ഡ്രൈവർക്ക് ഗുരുതര പരുക്ക്

കൊയിലാണ്ടി: ദേശീയ പാതയിൽ ലോറികൾ കൂട്ടിയിടിച്ച് ഡ്രൈവർക്ക് ഗുരുതര പരുക്ക്. രാവിലെ 6.30 മണിയോടെ ചേമഞ്ചേരിയിലാണ് അപകടം. മംഗലാപുരത്ത് നിന്ന് കടലുണ്ടിയിലെക്ക് ഗ്യാസ് സിലിണ്ടർ കയറ്റി പോവുകയായിരുന്ന ലോറിയും കോഴിക്കോട് നിന്നും വരുകയായിരുന്ന ലോറിയും തമ്മിലാണ് കൂട്ടി ഇടിച്ചത്.

ഇതെ ലോറിയിൽ പാമ്പാടിയിൽ നിന്നും പയ്യന്നൂരിലെക്ക് പോവുകയായിരുന്ന കാറും  ഇടിച്ചു കയറ്റി. കൂട്ടിയിടിയിൽ സിലിണ്ടർ കയറ്റിയ ലോറിയിലെഡ്രൈവർ കൊല്ലം സ്വദേശി തടത്തിൽ പൊറ്റങ്കിൽ സിയാദ് 35 ലോറിയിൽ സ്റ്റിയറിങ്ങിൽ കുടുങ്ങി. ഫയർസ്റ്റേഷൻ ഓഫീസർ സി.പി. ആനന്ദിൻ്റെ നേതൃത്വത്തിൽ എത്തിയ സംഘം ഡ്രോളിക്കട്ടർ ഉപയോഗിച്ച് അതിസാഹികമായി  വെട്ടിപൊളിച്ച് ഡ്രൈവറെ പുറത്തെടുക്കുകയായിരുന്നു.  ഡ്രൈവറെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊയിലാണ്ടി പോലീസും സ്ഥലത്തെത്തി. നാട്ടുകാരുടെയും സജീവ സാന്നിധ്യം രക്ഷാ പ്രവർത്തനത്തിനുണ്ടായിരുന്നു.

രക്ഷാപ്രവർത്തനത്തിന് ഫയർസ്റ്റേഷനിലെ കെ..ടി. രാജീവൻ, കെ. പ്രദീപ്, ജി.കെ. ബിജുകുമാർ, എ. ഷിജിത്ത്, ഒ.കെ അമൽരാജ്, കെ.കെ. സന്ദീപ്, പി.വി. മനോജ്, കെ. ബിനീഷ്, എം.എം. വിജയൻഎന്നിവർ നേതൃത്വം നൽകി.

Advertisements

Leave a Reply

Your email address will not be published. Required fields are marked *