KOYILANDY DIARY

The Perfect News Portal

ചെറുകഥാ പുരസ്കാര ജേതാവ് അനൂജ് റാമിനെ ആദരിച്ചു

കീഴരിയൂർ: എസ്.കെ. പൊറ്റ ക്കാട്ട് ചെറുകഥാ പുരസ്കാര ജേതാവ് അനൂജ് റാമിനെ ആദരിച്ചു. മരുത്വമല സ്വയം സഹായ സംഘം സംഘടിപ്പിച്ച പരിപാടി വാർഡംഗം ഇ.എം. മനോജ്‌ ഉദ്ഘാടനം ചെയ്തു. സംഘം ജോ. കൺവീനർ പഴയന ജഗദീഷ് അധ്യക്ഷനായി.

മജീഷ്യൻ ശ്രീജിത്ത്‌ വിയ്യൂർ പൊന്നാട അണിയിച്ചു. പൊന്നാരക്കണ്ടി അനിൽകുമാർ, കുറുമയിൽ രമേശൻ, നെല്ലിയാടി ശിവാനന്ദൻ, കെ.വി. മനോജൻ എന്നിവർ സംസാരിച്ചു.