കൊയിലാണ്ടിയിൽ ആർ.എസ്.എസ്. കേന്ദ്രത്തിനടുത്ത് ബോംബും വടിവാളും

കൊയിലാണ്ടിയിൽ ആർ.എസ്.എസ്. കേന്ദ്രത്തിനടുത്ത് നിന്ന് ബോംബും വടിവാളും പിടിച്ചെടുത്തു. പിഷാരികാവ് ക്ഷേത്രത്തിന് സമീപമുള്ള ഇടവഴിയിൽ നിന്നാണ് ബോംബും വടിവാളും കണ്ടെത്തിയത്. 3 സ്റ്റീൽ ബോംബും ഒരു വടിവാളുമാണ് കണ്ടെത്തിയത്. പ്രദേശത്ത് പല സ്ഥലങ്ങളിലായി മുമ്പ് ആർ.എസ്.എസ്. ശാഖയിൽ വെച്ച് ആയുധ പരിശീലനം നടക്കുന്നതായി ഗുരതരമായ ആരോപണം ഉണ്ടായിരുന്നു.
നാട്ടുകാർ അറിയിച്ചതിൻ്റെ അടിസ്ഥാനത്തിൽ കൊയിലാണ്ടി പോലീസ് സ്ഥലത്തെത്തി ആയുധങ്ങൾ കണ്ടെടുത്തു. ബോംബ് സ്ക്വോഡിനെ വിവരമറിയിച്ചിട്ടുണ്ട്. പ്രദേശത്ത് സംശയമുള്ള സ്ഥലങ്ങളിൽ പരിശോധന നടത്തുമെന്ന് പോലീസ് അറിയിച്ചു. പ്രദേശത്തെ സിസിടിവി പരിശോധിക്കാനൊരുങ്ങുകയാണ് പോലീസ് സംഘം. നവരാത്രി ആഘോഷത്തിൻറെ ഇടയിൽ ബോംബ് കണ്ടെത്തിയത് നാട്ടുകാരുടെ ഇടയിൽ വലിയ ആശങ്കയാണ് ഉണ്ടാക്കിയിട്ടുള്ളത്.

