KOYILANDY DIARY.COM

The Perfect News Portal

ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ്‌: സജി ചെറിയാന്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു

ചെങ്ങന്നൂര്‍> ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ്‌ സ്‌ഥാനാര്‍ത്ഥി സജി ചെറിയാന്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. വരണാധികാരി എം വി സുരേഷ്‌കുമാറിന്‌ മുന്നിലാണ്‌ പത്രിക സമര്‍പ്പിച്ചത്‌. രാവിലെ രക്‌തസാക്ഷി മണ്‌ഡപത്തില്‍ പുഷ്‌പാര്‍ച്ചന നടത്തിയശേഷം എല്‍ഡിഎഫ്‌ നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കുമൊപ്പം പ്രകടനമായെത്തിയാണ്‌ സജി ചെറിയാന്‍ പത്രിക സമര്‍പ്പിച്ചത്‌.

രാവിലെ എട്ടിന് വെണ്‍മണി ചാത്തന്‍ രക്തസാക്ഷി മണ്ഡപത്തില്‍ പുഷ്‌പ്പാര്‍ച്ചന നടത്തിയശേഷം പാണ്ടനാട്, ചെന്നിത്തല, പുലിയൂര്‍, ചെറിയനാട്, മാന്നാര്‍, ആല മേഖലകളിലെ രക്തസാക്ഷി, സ്മൃതി കുടീരങ്ങളിലും പുഷ്പാര്‍ച്ചന നടത്തി. തുടര്‍ന്ന്‌ മഠത്തുംപടിയില്‍ അന്തരിച്ച എംഎല്‍എ കെ കെ രാമചന്ദ്രന്‍ നായരുടെ സ്മൃതി മണ്ഡപത്തിലെത്തി പുഷ്പാര്‍ച്ചന നടത്തി. പിന്നീട്‌ അവിടെനിന്നാണ്‌ പ്രകടനമായി പത്രിക സമര്‍പ്പിക്കാനെത്തിയത്‌.

Share news

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!