KOYILANDY DIARY

The Perfect News Portal

ചൂലാംവയല്‍ – കക്കട്ടില്‍ – ഇരപ്പില്‍ തോട് റോഡ് ഉദ്ഘാടനം ചെയ്തു

കുന്ദമംഗലം: കുന്ദമംഗലം ഗ്രാമ പഞ്ചായത്ത്, മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി കോണ്‍ക്രീറ്റ് പ്രവൃത്തി പൂര്‍ത്തീകരിച്ച ചൂലാംവയല്‍ – കക്കട്ടില്‍ – ഇരപ്പില്‍ തോട് റോഡിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.കെ. സീനത്ത് നിര്‍വഹിച്ചു.

വാര്‍ഡ് മെമ്പര്‍ എം.ബാബുമോന്‍ അദ്ധ്യക്ഷത വഹിച്ചു. എ. ഹരിദാസന്‍, സുബ്രഹ്മണ്യന്‍ കോണിക്കല്‍, കെ.കെ.ഷമീല്‍, പോള്‍ ഐ പള്ളിയാന്‍, കെ.പ്രമോദ്, ശശികല്ലിടുമ്പില്‍, പി.ഹര്‍ഷാദ് , കെ .ദിനേശന്‍, നിഷിതകരുവാരപ്പറ്റ, ഉണ്ണി പാച്ചോലക്കല്‍, വിത്സന്‍ അക്കരപറമ്പത്ത് എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *