KOYILANDY DIARY

The Perfect News Portal

ജനകീയ കൂട്ടായ്മ നടത്തി

വടകര: ദേശീയപാത സ്വകാര്യവത്കരണം അനുവദിക്കില്ല എന്ന സന്ദേശവുമായി കര്‍മ്മ സമിതി നാദാപുരം റോഡില്‍ സംഘടിപ്പിച്ച ജനകീയ കൂട്ടായ്മയില്‍ പ്രതിഷേധമിരമ്പി. സ്ത്രീകളും കുട്ടികളുമടക്കം നൂറു കണക്കിനാളുകള്‍ പങ്കെടുത്ത കൂട്ടായ്മ ദേശീയപാത കര്‍മ്മ സമിതി സംസ്ഥാന കണ്‍വീനര്‍ ഹാഷിം ചേന്നാമ്പിള്ളി ഉദ്ഘാടനം ചെയ്തു.

പി.കെ.കുഞ്ഞിരാമന്‍ അദ്ധ്യക്ഷത വഹിച്ചു. ഒഞ്ചിയം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.വി.കവിത,ജില്ലാപഞ്ചായത്ത് അംഗങ്ങളായ ടി.കെ.രാജന്‍,എ.ടി.ശ്രീധരന്‍,രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ എം.രാജേഷ് , പി. ശ്രീധരന്‍, സി.കെ. വിശ്വനാഥന്‍, ആര്‍. സത്യന്‍, പ്രദീപ് ചോമ്പാല, ടി.കെ. സിബി, എഫ്.എം.അബ്ദുള്ള, ഒ.കെ.കുഞ്ഞബ്ദുള്ള, സാലിം അഴിയൂര്‍, കര്‍മ്മ സമിതി നേതാക്കളായ എ.ടി.മഹേഷ്, പി. സുരേഷ്, കെ. കുഞ്ഞിരാമന്‍, സി.വി.ബാലഗോപാല്‍, കെ.അന്‍വര്‍ ഹാജി, കെ.പി.വഹാബ് എന്നിവര്‍ സംസാരിച്ചു. കൂട്ടായ്മയ്ക്ക് മുന്‍പായി കര്‍മ്മസമിതിയുടെ ആഭിമുഖ്യത്തില്‍ നാദാപുരം റോഡില്‍ പ്രകടനവും നടത്തി.

Leave a Reply

Your email address will not be published. Required fields are marked *