KOYILANDY DIARY

The Perfect News Portal

ചൂട്ട് – ചൂട്ട് തന്നെ വെളിച്ചം കവിതാ സമാഹാരം പ്രകാശനം ചെയ്തു

കൊയിലാണ്ടി: KSTA കലാവേദി കൊയിലാണ്ടി ഒരുക്കിയ അധ്യാപക കലോത്സവത്തിലെ കവിതാ രചനാ മത്സരത്തിലെ മുഴുവൻ കവിതകളും ഉൾപ്പെടുത്തി ചൂട്ട്  പുറത്തിറക്കി. KSTA ഉപജില്ലാ സമ്മേളന വേദിയിൽ വെച്ചാണ് ചൂട്ട് കവിതാ സമാഹാരം  ഇ.എം. രാധാകൃഷ്ണൻ മാസ്റ്റർ പ്രകാശനം ചെയ്തത്.  ചൂട്ട്  പ്രദർശനവും സമ്മേളന നഗരിയിൽ നടന്നു.

ദീപ എം.പി, വിനോദ് എം.പി, മഞ്ജു മാധവൻ, നിഷ എൻ. വി, ധന്യ സി.എൻ, ലിജി ജി.കെ, ജോർജ്ജ് കെ.എ, ഷൈജു കെ. ഡി, മദനീഷ്, ശ്രീനാഥ് കെ.എൻ.കെ. എന്നിവരുടെ രചനകളാണ് പുസ്തകമായിറങ്ങിയത്. ഡോ. ലാൽ രഞ്ജിത്തിൻ്റെ വരകളിലൂടെ മദനീഷ് എഡിറ്റിംഗും നടത്തിയാണ് പുസ്തകം പുറത്തിറക്കിയത്. ചടങ്ങ് വീക്ഷിക്കാൻ കലാ സാംസ്‌ക്കാരിക രംഗത്തെ നിരവധിപേർ എത്തിച്ചേർന്നു.

Leave a Reply

Your email address will not be published. Required fields are marked *