KOYILANDY DIARY

The Perfect News Portal

ചിങ്ങപുരം വന്മുകം-എളമ്പിലാട് സ്കൂളിൽ വായനാ ദിനാചരണം നടത്തി

കൊയിലാണ്ടി: ചിങ്ങപുരം വന്മുകം-എളമ്പിലാട് എം.എൽ.പി.സ്കൂളിലെ ഈ വർഷം എത്തിയ നവാഗതരുടെ ഹോം ലൈബ്രറികളിലേക്ക്  പുസ്തകങ്ങൾ വിതരണം ചെയ്ത്  വായനാ ദിനാചരണം സംഘടിപ്പിച്ചു. 2018ൽ  ‘അമ്മ വായന, കുഞ്ഞു വായന, കുടുoബവായന’ എന്ന പ്രൊജക്ടിൻ്റെ ഭാഗമായി സംസ്ഥാനത്തെ ആദ്യത്തെ സമ്പൂർണ്ണ ഹോം ലൈബ്രറി വിദ്യാലയമായി ഈ വിദ്യാലയം മാറിയിരുന്നു.    തുടർന്നുള്ള വർഷങ്ങളിൽ ഓരോ വായനാദിനത്തിലും നവാഗതരുടെ വീടുകളിൽ ലൈബ്രറിക്ക് തുടക്കമിട്ട് സമ്പൂർണ്ണത നിലനിർത്തി വരികയും ചെയ്യുന്നു. ഒന്നാം ക്ലാസ് ലീഡർ ത്രയംബക് ചാത്തോത്തിൻ്റെ ഹോം ലൈബ്രറിയിലേക്ക് പുസ്തകം കൈമാറിക്കൊണ്ട് പ്രശസ്ത എഴുത്തുകാരനായ ചന്ദ്രശേഖരൻ തിക്കോടി വായനാ ദിനാചരണം ഉദ്ഘാടനം ചെയ്തു.   

പി.ടി.എ. പ്രസിഡണ്ട് കെ. സുജില അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപിക എൻ.ടി.കെ. സീനത്ത്, എസ്.ആർ.ജി. കൺവീനർ പി.കെ. അബ്ദുറഹ്മാൻ, നാലാം ക്ലാസ് ഡെപ്യൂട്ടി ലീഡർ തനിഷ്ക് ചാത്തോത്ത്, അർവിൻ ഹാരി എന്നിവർ സംസാരിച്ചു. ഓൺലൈനിൽ വിവിധ ക്ലാസ് തലങ്ങളിൽ നടന്ന വായന ദിനാചരണ പരിപാടികളിൽ ഭാസ്കരൻ ചെറുവത്തൂർ, തസ്നീം ഖദീജ, നിധിന്യ അനിൽ,  പാർവ്വതി ഉണ്ണി, സാകേത് രമേഷ് എന്നിവർ അതിഥികളായെത്തി. ക്ലാസ് പി.ടി.എ പ്രസിഡൻ്റുമാരായ ബി. ലീഷ്മ,സിഹ് ന കാട്ടിൽ, വി.ആർ.വനിക, സിത്താരഷാജി, കെ. രമ്യ, കെ. സെമിന എന്നിവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *