KOYILANDY DIARY

The Perfect News Portal

ചാലോറ ക്ഷേത്രോത്സവം മാര്‍ച്ച് 24, 25, 26 തിയ്യതികളില്‍ ആഘോഷിക്കും

കൊയിലാണ്ടി:പെരുവട്ടൂര്‍ ചാലോറ ക്ഷേത്രോത്സവം മാര്‍ച്ച് 24, 25, 26 തിയ്യതികളില്‍ ആഘോഷിക്കും. 24-ന് രാവിലെ കലവറ നിറയ്ക്കല്‍, വൈകിട്ട് ആറുമണിക്ക് അണ്ടലാടി മനയ്ക്കല്‍ പരമേശ്വരന്‍ നമ്പൂതിരിപ്പാടിന്റെ കാര്‍മികത്വത്തില്‍ കൊടിയേറ്റം, 25-ന് വൈകിട്ട് സര്‍പ്പബലിയും, സര്‍പ്പപൂജയും. 26-ന് ഉച്ചയ്ക്ക് വെള്ളാട്ട്, അന്നദാനം, പൂക്കുട്ടിച്ചാത്തന്‍ തിറ.