KOYILANDY DIARY.COM

The Perfect News Portal

ചായക്ക് പൈസയുണ്ടോ എന്ന ചോദ്യത്തിന് പിച്ചക്കാരന്റെ മറുപടി കേട്ട് കടക്കാരന്‍ വാ പൊളിച്ചു: വീഡിയോ വൈറലാകുന്നു

മുംബൈ: ചായക്ക് പൈസയുണ്ടോ എന്ന ചോദ്യത്തിന് പിച്ചക്കാരന്റെ മറുപടി കേട്ട് കടക്കാരന്‍ വാ പൊളിച്ചു. ചോദ്യത്തിന് പിന്നാലെ പണം കൊണ്ട് അമ്മാനമാടി തന്റെ ആയുഷ്‌ക്കാല സമ്ബാദ്യത്തേക്കാള്‍ പണമുണ്ടെന്നും അരയില്‍ കെട്ടിവെച്ച പണം കാട്ടി അയാള്‍ ബോധ്യപ്പെടുത്തുകയും ചെയ്തു. സോഷ്യല്‍ മീഡിയയില്‍ ഇതിന്റെ വീഡിയോ വൈറലാകുകയാണ്.

പണമുണ്ടെന്ന് ചോദിച്ചപ്പോള്‍ ഷര്‍ട്ടിന്റേയും നിക്കറിന്റേയും പോക്കറ്റില്‍ നിന്നും കെട്ടുകണക്കിന് പണമെടുത്ത് തുറന്നുകാണിക്കുകയും ചെയ്തു. മടിയിലെ സഞ്ചിയിലും ഇഷ്ടം പോലെ പണമുണ്ടെന്നും ഇയാള്‍ പറയുന്നു.

ഒടുവില്‍ പിച്ചക്കാരന് കുടിക്കാന്‍ ചായ നല്‍കിയശേഷം കൈകൊടുത്ത് കടക്കാരന്‍ നമിക്കുകയും ചെയ്തു. കോലം കണ്ടപ്പോള്‍ പണം നല്‍കാതെ ഇയാള്‍ കടന്നുകളയുമെന്ന സംശയത്തിന്റെ അടിസ്ഥാനത്തിലാണ് പണമുണ്ടോ എന്ന് കടക്കാരന്‍ മുന്‍കൂറായി ചോദിച്ചത്.

Share news

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!