KOYILANDY DIARY.COM

The Perfect News Portal

ചരിത്രത്തിലാദ്യമായി ആര്‍മി ഡേ പരേഡില്‍ സൈന്യത്തെ നയിക്കുന്ന വനിത ആര്‍മി ഓഫീസര്‍ ഭാവന കസ്തൂരി

ദില്ലി: ഈ വരുന്ന ജനുവരി 15 ലെ ആര്‍മി ഡേ പരേഡിനൊരു പ്രത്യകതയുണ്ട്. ഇന്ത്യന്‍ ആര്‍മിയുടെ ചരിത്രത്തിലാദ്യമായി ഒരു വനിതാ ലഫ്റ്റനന്റ് ഓഫീസര്‍ ആയിരിക്കും 71-ാമത് ആര്‍മി ഡേ പരേഡ് നയിക്കുക. പുരുഷ സൈന്യവിഭാ​ഗത്തിന്റെ പരേഡിന് ഒരു വനിതാ ഓഫീസര്‍ നേതൃത്വം നല്‍കുന്നു എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. രാജ്യത്തിന് വേണ്ടി ജീവന്‍ നല്‍കിയ ധീരസൈനികരുടെ ഓര്‍മ്മ പുതുക്കല്‍ ദിനം കൂടിയാണ് ആര്‍മി ഡേ.

144 പുരുഷ സൈനികര്‍ ഉള്‍പ്പെട്ട ഇന്ത്യന്‍ ആര്‍മി സര്‍വ്വീസ് കോപ്സ് സൈന്യവിഭാ​ഗത്തെയാണ് എഴുപത്തിയൊന്നാം ആര്‍മി ദിന പരേഡില്‍ ഭാവന നയിക്കാനൊരുങ്ങുന്നത്. വനിതകള്‍ക്ക് എല്ലാ മേഖലകളിലും ലഭിക്കുന്ന സ്വീകാര്യതയാണ് ഇവിടെ പ്രകടമാകുന്നതെന്ന് കസ്തൂരി പറയുന്നു. 2015 ല്‍ വനിതാ ആര്‍മി ഓഫീസറായ ദിവ്യ അജിത് റിപ്പബ്ളിക് ദിന പരേഡില്‍ വനിതാസൈന്യ വിഭാ​ഗത്തെ നയിച്ചിരുന്നു.

23 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ആര്‍മി സര്‍വ്വീസ് കോര്‍പ്സ് സൈന്യവിഭാ​ഗത്തിന്റെ മാര്‍ച്ചില്‍ പങ്കെടുക്കുന്നത്. തന്നെ സംബന്ധിച്ച്‌ ഏറെ അഭിമാനവും സന്തോഷവും നല്‍കുന്ന ഒന്നാണിതെന്ന് കസ്തൂരി മാധ്യമങ്ങളോട് സംസാരിക്കവേ പറഞ്ഞു. എല്ലായിടത്തും വനിതകള്‍ അം​ഗീകരിക്കപ്പെടുന്നു, അവര്‍ക്ക് സ്വീകാര്യത ലഭിക്കുന്നു എന്നതിന്റെ തെളിവാണിത്. ആര്‍മിയിലെ വനിതാ ഓഫീസറുടെ പരിശ്രമങ്ങളെയു അധ്വാനത്തെയും മേലധികാരികള്‍ തിരിച്ചറിയുന്നു എന്നും ലഫ്റ്റനന്റ് ഭാവന കസ്തൂരി പറഞ്ഞു. റിപ്പബ്ളിക് ദിനത്തിലും കസ്തൂരി തന്നെയായിരിക്കും ഇവരെ നയിക്കുക.

Share news

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!