KOYILANDY DIARY

The Perfect News Portal

ചക്കിട്ടപാറ ഗവ: ഐ.ടി.ഐ ഉദ്ഘാടനം നാളെ മന്ത്രി പ്രഫ. സി.രവീന്ദ്രനാഥ് നിര്‍വഹിക്കും

പേരാമ്പ്ര: ചക്കിട്ടപാറയിലാരംഭിക്കുന്ന ഗവ. ഐടിഐ യുടെ ഉദ്ഘാടനം നാളെ വൈകുന്നേരം മൂന്നിന് . മുതുകാട്ടില്‍ സര്‍വ്വീസ് സഹകരണ ബാങ്കിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടം നവീകരിച്ച്‌ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയാണ് സ്ഥാപനം താത്കാലികമായി തുടങ്ങുന്നത്. മുതുകാട്ടില്‍ തന്നെ കെട്ടിടം പണിത് ഐടിഐ ഇതിലേക്കു മാറ്റും. ഇതിനു വേണ്ടി പട്ടികജാതി വികസന വകുപ്പിനു കീഴിലുള്ള 10 ഏക്കര്‍ സ്ഥലം വ്യാവസായിക വകുപ്പിനു ലഭ്യമാക്കാനുള്ള നടപടി പുരോഗമിക്കുകയാണ്. സ്ഥിരം സംവിധാനത്തിലേക്കു സ്ഥാപനം മാറുമ്ബോള്‍ 25 ല്‍ പരം ട്രേഡുകളിലായി ആയിരത്തോളം വിദ്യാര്‍ഥികള്‍ക്കു പ്രവേശനം ലഭിക്കും.

രണ്ടു ട്രേഡുകളാണ് തുടക്കത്തില്‍ ഉണ്ടാകുക.21 വിദ്യാര്‍ഥികള്‍ വീതമുള്ള നാലു ബാച്ചുകളിലാണ് പ്രവേശനം. പ്രിന്‍സിപ്പല്‍ ഉള്‍പ്പടെ 11 തസ്തികകളില്‍ നിയമനം നടന്നു. രാവിലെ എട്ടിനു തുടങ്ങി ഉച്ചകഴിഞ്ഞ് മൂന്നു വരെയും രാവിലെ പത്ത് മുതല്‍ വൈകുന്നേരം അഞ്ച് വരെയുമായി രണ്ട് ഷിഫ്റ്റുകളായാണ് ക്ലാസുകള്‍.

Leave a Reply

Your email address will not be published. Required fields are marked *