KOYILANDY DIARY

The Perfect News Portal

ഗ്യാ​സ് സി​ലി​ണ്ട​ര്‍ ചോ​ര്‍​ന്ന് വീ​ടി​ന് തീപി​ടി​ച്ചു

തൃ​ശൂ​ര്‍: തെ​ക്കേ​ക്ക​ര​യി​ല്‍ അ​ടു​പ്പ് ക​ത്തി​ക്കു​ന്ന​തി​നി​ടെ ഗ്യാ​സ് സി​ലി​ണ്ട​ര്‍ ചോ​ര്‍​ന്ന് വീ​ടി​ന് തീപി​ടി​ച്ചു. തീ​യ​ണ​യ്ക്കാ​ന്‍ വ​ന്ന നാ​ട്ടു​കാ​രാ​യ ര​ണ്ടു​പേ​ര്‍​ക്ക് പൊ​ള്ള​ലേ​റ്റു. സമീപവാസികളായ കു​റൂ​വീ​ട്ടി​ല്‍ ജോ​യി​ക്കും, കൂ​പ്ലി​ക്കാ​ട​ന്‍ അ​ര​വി​ന്ദാ​ക്ഷ​നു​മാ​ണ് പൊ​ള്ള​ലേ​റ്റ​ത്. ഇ​വ​രെ പു​തു​ക്കാ​ട് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

പുലര്‍ച്ചെ ആറോ​ടെ​യാ​ണ് സം​ഭ​വം. തെ​ക്കേ​ക്ക​ര ചീ​നാ​ത്ത് മ​ണി​യു​ടെ വീ​ടി​ന്‍റെ അ​ടു​ക്ക​ള ​ഭാ​ഗ​ത്താ​ണ് തീപ​ട​ര്‍​ന്ന​ത്. മ​ണി​യു​ടെ ഭാ​ര്യ സു​ഷി​ത സ്റ്റൗ ​ക​ത്തി​ക്കു​ന്ന​തി​നി​ടെ ഗ്യാ​സ് ചോ​രു​ന്ന ശ​ബ്ദം കേ​ട്ടു. പെ​ട്ടെ​ന്നു​ത​ന്നെ തീ ​ആ​ളി​പ്പ​ട​രു​ന്ന​ത് കണ്ട് യുവതിയും ര​ണ്ട് മ​ക്ക​ളും ഭര്‍ത്താവ് മ​ണി​യും പു​റ​ത്തേ​യ്ക്ക് ഓ​ടി ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു.

തീ​പി​ടി​ത്ത​ത്തി​ല്‍ ഗൃ​ഹോ​പ​ക​ര​ണ​ങ്ങ​ള്‍ ക​ത്തിന​ശി​ച്ചു. തീയ​ണ​ച്ച്‌ സി​ലി​ണ്ട​ര്‍ പു​റ​ത്തേ​യ്ക്ക് മാ​റ്റു​ന്ന​തി​നി​ടെ​യാ​ണ് സ​മീ​പ വാ​സി​ക​ളാ​യ ര​ണ്ട് പേ​ര്‍​ക്ക് പൊ​ള്ള​ലേ​റ്റ​ത്. പു​തു​ക്കാ​ട് നി​ന്നെ​ത്തി​യ ഫ​യ​ര്‍​ഫോ​ഴ്സും നാ​ട്ടു​കാ​രും ചേ​ര്‍​ന്നാ​ണ് തീയണ​ച്ച​ത്. പുതുക്കാട് പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.

Advertisements

Leave a Reply

Your email address will not be published. Required fields are marked *