KOYILANDY DIARY

The Perfect News Portal

ഗോശാലയില്‍ നിരവധി പശുക്കളെ ചത്ത നിലയില്‍ കണ്ടെത്തി

ദേവാസ്: ഗോശാലയില്‍ നിരവധി പശുക്കളെ ചത്ത നിലയില്‍ കണ്ടെത്തി. സംഭവത്തില്‍ ബിജെപി നേതാവിനെതിരെ പോലീസ് കേസെടുത്തു. മധ്യപ്രദേശിലെ ദേവാസ് ജില്ലയിലാണ് സംഭവം. ബിജെപി നേതാവ് വരുണ്‍ അഗര്‍വാള്‍ നടത്തുന്ന ഗോശാലയിലാണ് 12ഓളം പശുക്കള്‍ ചത്തനിലയില്‍ കണ്ടത്. സംഭവത്തെ തുടര്‍ന്ന് ദേവാസ് മുന്‍സിപ്പാലിറ്റി അധികൃതര്‍ അന്വേഷണത്തിനായി ഗോശാലയിലെത്തി.

തെരുവില്‍ അലഞ്ഞു നടക്കുന്ന പശുക്കളെയാണ് ഗോശാലയില്‍ പാര്‍പ്പിച്ചത്. ഗോശാലയില്‍ പാര്‍പ്പിക്കാന്‍ പറ്റുന്നതിലധികം പശുക്കളെ ഉള്‍ക്കൊള്ളിച്ചതാണ് പശുക്കളുടെ കൂട്ടമരണത്തിന് കാരണമെന്ന് ദേവാസ് എഎസ്പി ജഗ്ദീഷ് ദാവര്‍ വിശദീകരിച്ചു. സംഭവത്തില്‍ വരുണ്‍ അഗര്‍വാളിനെതിരെയും ഇയാളുടെ സഹായികള്‍ക്കെതിരെയും ബിജെപി പ്രവര്‍ത്തകരുമായ മറ്റ് രണ്ട് പേര്‍ക്കെതിരെയും കേസെടുത്തതായി പോലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *