KOYILANDY DIARY

The Perfect News Portal

ഗാന്ധി സ്മൃതി സദസ്സ് സംഘടിപ്പിച്ചു

 കൊയിലാണ്ടി: നഗരസഭ ലൈബ്രറി നേതൃസമിതിയുടെ ആഭിമുഖ്യത്തിൽ ഗാന്ധി സ്മൃതി സദസ്സ് സംഘടിപ്പിച്ചു. ബസ്റ്റാന്റ് പരിസരത്ത് നടന്ന പരിപാടി  നഗരസഭ  വിദ്യഭ്യാസ സ്റ്റാന്റിങ്ങ് കമ്മറ്റി ചെയർമാൻ കെ.ഷിജു മാസ്റ്റർ ഉദ്ഘാടനം ചെയ്തു. പി.കെ.ഭരതൻ  അദ്ധ്യക്ഷത വഹിച്ചു. കെ.ഭാസ്കരൻ മാസ്റ്റർ പ്രഭാഷണം നടത്തി.
ക്വിസ്സ് മത്സര വിജയികളായ വിദ്യാർത്ഥികൾക്ക് പി.വേണു മാസ്റ്റർ ( താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി) സമ്മാനങ്ങൾ വിതരണം ചെയ്തു. നേതൃസമിതി കൺവീനർ ടി.ദാമോദരൻ മാസ്റ്റർ സ്വാഗതവും, പി.രാജേന്ദ്രൻ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *