KOYILANDY DIARY

The Perfect News Portal

ഗാന്ധി പ്രതിമക്ക് മുമ്പിലുള്ള റോഡിലെ കുഴി: LJD ഒപ്പ് ശേഖരണം നടത്തി

കൊയിലാണ്ടി : കൊല്ലം ചിറയ്ക്ക് സമീപമുള്ള ഗാന്ധി പ്രതിമയ്ക്ക് സമീപം ഹൈവേ റോഡ് കുഴി നികത്തി നവീകരിക്കുക എന്ന മുദ്രാവാക്യം ഉയർത്തി ലോക് താന്ത്രിക്ക് ജനതാദൾ കൊയിലാണ്ടി മുൻസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ നേഷനൽ ഹൈവേ അധികൃതർക്ക് സമർപ്പിക്കുവാൻ പൊതു ജനങ്ങളിൽ നിന്ന് ഒപ്പ് ശേഖരണം നടത്തി.
പരിപാടി എൽജെ.ഡി. സംസ്ഥാന വൈസ് പ്രസിഡണ്ട് കെ. ശങ്കരൻ മാസ്റ്റർ ഉൽഘാടനം ചെയ്തു. അഡ്വ. ടി.കെ. രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം പ്രസിഡണ്ട് ബാബു കുളൂർ, സി.കെ.ജയദേവൻ, ഗിരീഷ് കോരങ്കണ്ടി, ബാബു ചിറക്കൽ, സന്തോഷ് ചിറക്കൽ, തെരുവിൽ മുരളി, ടി. ശശിധരൻ, എം. സുകുമാരൻ തുടങ്ങിയവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *