കര്‍ഷക സമരത്തിന് ഐക്യദാര്‍ഢ്യമറിയിച്ച് മഹാറാലി
കോഴിക്കോട്: ഡല്‍ഹിയില്‍ നടക്കുന്ന കര്‍ഷക സമരം ഇന്ത്യയിലെ തൊഴിലാളി വര്‍ഗം ഏറ്റെടുക്കണമെന്ന് രാഷ്ട്രീയ കിസാന്‍ മഹാസംഘ് നേതാവ് പി.ടി. ജോണ്‍ കര്‍ഷക സമരത്തിന് ഐക്യദാര്‍ഢ്യമറിയിച്ച് കോഴിക്കോട്ട് പൗരസമിതി സംഘടിപ്പിച്ച മഹാറാലി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
തൊഴിലാളി സംഘടനകള്‍ മാനാഞ്ചിറയില്‍ സമരത്തില്‍ പങ്കെടുത്താല്‍ പോരാ. രാജ്യം സ്തംഭിപ്പിക്കുന്ന സമരത്തിന് എല്ലാ ട്രേഡ് യൂനിയനുകളും ഒരുമിച്ചിറങ്ങണം. 19 മണിക്കൂറില്‍ ഒരു കര്ഷകന് വീതം സമരമുഖത്ത് രക്തസാക്ഷിയാവുകയാണ്. കമ്ബനികള്‍ക്കുവേണ്ടി നിയമമുണ്ടാക്കുന്ന ബനാന റിപ്പബ്ലിക്കായി മാറിയിരിക്കയാണ് രാജ്യം.
കേരളത്തില്‍ റിപ്പബ്ലിക് ദിനത്തില്‍ കര്‍ഷകരുടെയും ആക്ടിവിസ്റ്റുകളുടെയും നേതൃത്വത്തില്‍ തിരുവനന്തപുരം വിഴിഞ്ഞം തുറമുഖത്തേക്ക് മാര്‍ച്ച് നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ നൂറുകണക്കിനു പേര് പങ്കെടുത്ത റാലി ഫ്രാന്‍സിസ് റോഡ് ഗ്രാന്‍ഡ് ഓഡിറ്റോറിയത്തിന് സമീപത്തുനിന്ന് ആരംഭിച്ച് മുഹമ്മദലി കടപ്പുറം, സൗത്ത് ബീച്ച്, ആകാശവാണി വഴി ഗാന്ധി പ്രതിമക്കു മുന്നില്‍ സമാപിച്ചു.
പൗരസമിതി ചെയര്മാന് ഇ.വി. ഉസ്മാന് കോയ അധ്യക്ഷതവഹിച്ചു. കൗണ്‍സിലര്‍മാരായ കെ. മൊയ്തീന്‍കോയ, എസ്.കെ. അബൂബക്കര്‍, ഉഷാദേവി ടീച്ചര്‍, പി. മൊഹ്സിന,അല്‍ഫോണ്‍സ, പി.എം. ഇഖ്ബാല്‍, ഫൈസല്‍ പള്ളിക്കണ്ടി, പി.ടി. ബിച്ചു, പി.എന്‍. വലീദ്, പി.ടി. ആസാദ്, ബി.വി. അശ്റഫ്, വി.എസ്. അബൂബക്കര്‍, എന്‍.പി. നൗഷാദ്, സി.കെ. കോയ, എന്‍.വി. സുബൈര്‍, സി.എ. സലിം, കെ.എം. റാഷിദ്, ഐ.പി. ഉസ്മാന് എന്നിവര്‍ നേതൃത്വം നല്കി.