KOYILANDY DIARY

The Perfect News Portal

കർഷക സമരത്തിന് ഐക്യദാർഢ്യം തിക്കോടിയിൽ സിപിഐ പ്രകടനവും ധർണ്ണയും

തിക്കോടി: കർഷക സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് തിക്കോടിയിൽ സിപിഐയുടെ പ്രകടനവും ധർണയും നടന്നു. സിപിഐ മണ്ഡലം സെക്രട്ടറിയെറ്റ് മെമ്പർ ശ്രീധരൻ സമരം ഉദ്ഘാടനം ചെയ്തു. ലോക്കൽ സെക്രട്ടറി സൂരജ് അധ്യക്ഷത വഹിച്ചു.  കൊയിലാണ്ടി മണ്ഡലം ആക്ടിംഗ് സെക്രട്ടറി അഡ്വക്കേറ്റ് സുനിൽ മോഹനൻ, എഐവൈഎഫ് കൊയിലാണ്ടി മണ്ഡലം വൈസ് പ്രസിഡൻറ് രൂപേഷ്, വാർഡ് മെബർ ദിബിഷ, സജീവൻ, ശശി ഇടവനക്കണ്ടി തുടങ്ങിയവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *