KOYILANDY DIARY

The Perfect News Portal

കർഷക സംഘടനകളുടെ നേതൃത്വത്തിൽ പ്രകടനവും പ്രതിഷേധ യോഗവും സംഘടിപ്പിച്ചു

കൊയിലാണ്ടി: ഡൽഹിയിൽ നടക്കുന്ന കർഷക സമരം 100 ദിവസം പിന്നിട്ടതിൻ്റെ ഭാഗമായി ദേശ വ്യാപകമായി കരിദിനം ആചരിച്ചു. കൊയിലാണ്ടി ഇടതു കർഷക സംഘടനകളുടെ നേതൃത്വത്തിൽ പ്രകടനവും പ്രതിഷേധ യോഗവും നടത്തി.

കർഷക സംഘം സംസ്ഥാന കമ്മറ്റി അംഗം കെ. ഷിജു ഉദ്ഘാടനം ചെയ്തു. പി.കെ. വിശ്വൻ അദ്ധ്യക്ഷത വഹിച്ചു. പി.കെ.ഭരതൻ സ്വാഗതം പറഞ്ഞു. സതി കിഴക്കയിൽ, പി.സി. സതീഷ് ചന്ദ്രൻ, ഇ അനിൽകുമാർ, ഒ.ടി. വിജയൻ, പി. ചന്ദ്രശേഖരൻ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *