KOYILANDY DIARY

The Perfect News Portal

കാഞ്ഞിലശ്ശേരി മഹാ ശിവക്ഷേത്രത്തിൽ ശിവരാത്രി മഹോത്സവത്തിന് കൊടിയേറി

കൊയിലാണ്ടി: പൂക്കാട് കാഞ്ഞിലശ്ശേരി മഹാ ശിവ ക്ഷേത്രത്തില്‍ ശിവരാത്രി മഹോത്സവത്തിന് കൊടിയേറി. തന്ത്രി  മേല്‍പ്പള്ളി മനക്കല്‍ ഉണ്ണിക്കൃഷ്ണന്‍ നമ്പൂതിരിപ്പാട് മുഖ്യ കാര്‍മ്മികത്വം വഹിച്ചു.

മാര്‍ച്ച് 7ന് മാസ്റ്റര്‍ കാര്‍ത്തിക് മാരാരുടെ തായമ്പക അരങ്ങേറ്റം, 8-ന് വിഷ്ണുപ്രസാദ് കാഞ്ഞിലശ്ശേരിയുടെ തായമ്പക, 9-ന് കലാണണ്ഡലം ശിവദാസ് മാരാരുടെ തായമ്പക, 10ന് മലക്കെഴുന്നള്ളിപ്പ്, ആലിന്‍കീഴ്‌മേളം, കൊട്ടാരം ബിനുമാരാരുടെ തായമ്പക, 11ന് മഹാശിവരാത്രി ദിവസം തൃക്കുറ്റിശ്ശേരി മാരാരുടെ തായമ്പക, 12ന് പള്ളിവേട്ട, ശ്യാമില്‍ തിരുവങ്ങായൂരിന്റെ തായമ്പക എന്നിവ നടക്കും. 13ന് കുളിച്ചാറാട്ടോടെ ഉത്സവം സമാപിക്കും.


Leave a Reply

Your email address will not be published. Required fields are marked *