KOYILANDY DIARY

The Perfect News Portal

കർഷക ദ്രോഹ നയങ്ങൾക്കെതിരെ ജനതാദൾ (എസ്) സായാഹ്ന ധർണ്ണ

ബാലുശ്ശേരി: കേന്ദ്ര സർക്കാറിന്റെ കർഷക ദ്രോഹ നയങ്ങൾക്കെതിരെ ജനതാദൾ (എസ്സ്) ബാലുശ്ശേരി നിയോജക മണ്ഡലം കമ്മിറ്റി നേതൃത്വത്തിൽ സായാഹ്ന ധർണ്ണനടത്തി. ലോക കേരള സഭ അംഗവും ജനതാദൾ (എസ്സ്) നേതാവുമായ പി.കെ കബീർ സലാല ഉദ്ഘാടനം ചെയ്യതു. കർഷികരെ ദ്രോഹിച്ചും പൊതു മേഖല സ്ഥാപനങ്ങൾ വിറ്റഴിച്ചുമുള്ള മോദിയുടെ കിരാത ഭരണം തുടച്ചുമാറ്റുന്നത് വരെ രാജ്യത്തെ പ്രതിപക്ഷ ശക്തികൾക്ക് വിശ്രമo ഇല്ലെന്ന് സലാല പറഞ്ഞു. അഹമ്മത് മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. ടി കെ രതീഷ് കുമാർ, ടി കെ കരുണാകരൻ, ശശി തയ്യുള്ളതിൽ സജി പുനത്ത്, അരുൺ നമ്പ്യാട്ടിൽ, ടി ആർ എസ് എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *