KOYILANDY DIARY

The Perfect News Portal

കർഷകസമരത്തിന് ഐക്യദാർഢ്യം: കൊയിലാണ്ടി റിലയൻസ് കേന്ദ്രത്തിലേക്ക് സിഐടിയു മാർച്ച്

കൊയിലാണ്ടി: പുത്തൻ കാർഷിക നിയമം പിൻവലിക്കണമെന്നാവശ്യപ്പെട്ട് രണ്ട് മാസത്തോളമായി ഡൽഹിയിൽ നടന്നുവരുന്ന കർഷക സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കൊയിലാണ്ടി റിലയൻസ് സ്ഥാപനത്തിലേക്ക് CITU നേതൃത്വത്തിൽ തൊഴിലളികൾ മാർച്ച് നടത്തി. നഗരംചുറ്റി പ്രകടനം നടത്തിയശേഷം ഓഫീസിന് മുമ്പിലെത്തിയ തൊഴിലാളികളെ പോലീസ് തടഞ്ഞു. തുടർന്ന് നടന്ന സമരം നഗരസഭ ചെയർപേഴസൺ കെ. പി. സുധ ഉദ്ഘാടനം ചെയ്തു.

കൊയിലാണ്ടി ദേശീയപാതയിലെ റിലയൻസ് ടെക്സ്റ്റയിൽ കേന്ദ്രമായ ട്രെൻ്റ്സ് എന്ന സ്ഥാപനത്തിലേക്കാണ് മാർച്ച് നടത്തിയത്. മാർച്ചിൽ സിഐടിയു ഏരിയാ പ്രസിഡണ്ട് എം. പത്മനാഭൻ അദ്ധ്യക്ഷതവഹിച്ചു. ഏരിയാ സെക്രട്ടറി എൻ.കെ. ഭാസ്ക്കരൻ, ഏരിയാ ജോ. സെക്രട്ടരി സി. അശ്വനിദേവ്, ഖജാൻഞ്ചി എ. സോമശേഖരൻ, മത്സ്യതൊഴിലാളി യൂണിയൻ സിഐടിയു ഏരിയാ സെക്രട്ടറി സി.എം. സുനിലേശൻ എന്നിവർ സംസാരിച്ചു. സിഐടിയു ഏരിയ വൈസ് പ്രസിഡണ്ട് ടി.കെ. ചന്ദ്രൻ മാസ്റ്റർ സ്വാഗതം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *