KOYILANDY DIARY

The Perfect News Portal

കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി കൊല്ലം മഹല്ലിലെ അഞ്ച് പള്ളികളിൽ ജുമുഅ നിസ്കാരം പുനരാംരംഭിച്ചു 

കൊയിലാണ്ടി : പതിനൊന്ന് വെള്ളിയാഴ്ചകളായി മുടങ്ങിയ ജുമുഅ നിസ്കാരം പുനരാംരഭിക്കാനായത് വിശ്വാസികൾക്ക് ആത്മനിർവൃതി പകർന്നു. കോവിഡ് 19 രോഗവ്യാപന പശ്ചാത്തലത്തിൽ സർക്കാറും സമസ്ത കേരള ജംഇയ്യത്തുൽ ഉലമയും പ്രഖ്യാപിച്ച കർശന നിയന്ത്രണങ്ങൾ പൂർണ്ണമായും പാലിച്ചു കൊണ്ട് കൊല്ലം മഹല്ലിലെ അഞ്ച് പള്ളികളിൽ ജുമഅ നിസ്കാരം നടന്നു. 
ജുമഅത്ത് പള്ളി, പാറപ്പള്ളി, പുതിയ പള്ളി, ബുർഹാനി പള്ളി, മസ്ജിദു റഹ്മ എന്നിവിടങ്ങളിൽ അഞ്ഞൂറോളം    പേരാണ് ജുമാ നിസ്കാരത്തിൽ പങ്കെടുത്തത്. ഹാഫിള് മുഹമ്മദ്‌ സബറത്ത് റഹ്‌മാനി, അബ്ദുറഷീദ് ദാരിമി, അബ്ദുൽ കരീം നിസാമി, ഹാഫിള് മുഹമ്മദ്‌ ദാരിമി, ഫസൽ ഹൈത്തമി എന്നിവർ വിവിധ പള്ളികളിൽ പ്രാർത്ഥനകൾക്ക് നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *